അട്ടപ്പാടിയിലെ അമ്മമാര്‍ക്ക് സാന്ത്വനത്തിന്റെ തണലേകുന്ന കാര്‍ത്തുമ്പി കുടകള്‍ പദ്ധതി വിപുലമാക്കുന്നു. പ്രവാസികളുടെ സഹകരണത്തോടെ കഴിഞ്ഞ വര്‍ഷം തുടങ്ങിയ പദ്ധതിയുടെ വിജയത്തെ തുടര്‍ന്നാണ് കൂടുതല്‍ പേരുടെ സഹകരണം തേടി ആദിവാസി സംഘം യുഎഇയിലെത്തിയത്.
അമ്പത് ആദിവാസി അമ്മമാര്‍ക്ക് കുടനിര്മാണത്തില് പരിശീലനം നല്‍കിയാണ് പദ്ധതി യാഥാര്‍ഥ്യമാക്കിയത്. ഇതിനാവശ്യമായ ഉല്പന്നങ്ങള് കൊറിയയില്‍നിന്ന് ഇറക്കുമതി ചെയ്യുകയായിരുന്നു. ഇത്തവണ 300 പേര്‍ക്ക് പരിശീലനംനല്കാനാണ് പദ്ധതി.
ആദിവാസി സാംസ്കാരിക കൂട്ടായ്മയായ തമ്പ്, പീസ് കളക്ടീവ് എന്നിവയുടെ മേല്‍നോട്ടത്തിലാണ് പരിശീലനവും വിതരണവും. കഴിഞ്ഞവര്‍ഷം 1000 കുടകള്‍ നിര്‍മിച്ചു. ഇത്തവണ 50,000 കുടകള്‍ നിര്‍മിക്കാനാണ് ആലോചിക്കുന്നത്. വൈകാതെ ബാഗ്, പുസ്തകം, ആദിവാസി ഉല്പന്നങ്ങള് എന്നിവയിലേക്ക് തിരിയാനും പദ്ധതിയുണ്ട്.