ഖത്തറില്‍ പുതിയ കമ്പനി നിയമം നടപ്പാക്കുന്നത് ആറുമാസത്തേക്ക് കൂടി നീട്ടി. പുതിയ നിയമം അനുസരിച്ചുള്ള വ്യവസ്ഥകള്‍ പാലിക്കുന്നതിന് കന്പനികള്‍ക്ക് ഓഗസ്റ്റ് ആദ്യം വരെ സമയം ലഭിക്കും.
ദേശീയ സന്പദ് വ്യവസ്ഥ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ വര്‍ഷം പുതിയ കന്പനി നിയമം ഖത്തര്‍ സര്‍ക്കാര്‍ കൊണ്ടുവന്നത്. നിയമം പാസാക്കിയ ശേഷം മൂന്നാം തവണയാണ് വ്യവസ്ഥകള്‍ പാലിക്കുന്നതിന് ഗ്രേസ് പീരിഡ് അനുവദിക്കുന്നത്. കഴിഞ്ഞ ജൂണ്‍ ഒന്നിനു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് പുതിയ കമ്പനി നിയമം നടപ്പാക്കുന്നതിന് 2017 ഫെബ്രുവരി രണ്ടു വരെ സാവകാശം അനുവദിച്ചത്.
കമ്പനികളുടെ മത്സരക്ഷമത വര്‍ധിപ്പിക്കുക, ഖത്തരി ഉടമസ്ഥതയില്‍ ഖത്തറിനുള്ളിലും പുറത്തും കൂടുതല്‍ കമ്പനികള്‍ ആരംഭിക്കുക, സാമ്പത്തിക വളര്‍ച്ചയില്‍ സ്വകാര്യമേഖലയ്ക്കു കൂടുതല്‍ പങ്കാളിത്തം അനുവദിക്കുക തുടങ്ങിയവയും പുതിയ നിയമത്തിന്റെ ലക്ഷ്യങ്ങളില്‍ പെടുന്നു. പുതിയ നിയമം നിലവില്‍ വരുന്പോള്‍ കന്പനികള്ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പുതിയ നിയമത്തിലെ വ്യവസ്ഥകളിലേക്കു മാറുന്നതിനുള്ള സമയപരിധി നീട്ടി നല്‍കിയത്.