E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday February 18 2021 06:35 PM IST

Facebook
Twitter
Google Plus
Youtube

More in Gulf

അഞ്ച് ഇസ്‌ലാമിക രാജ്യങ്ങളില്‍ നിന്നുള്ളവർക്കു കുവൈത്തിൽ വീസനിരോധനം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പാക്കിസ്ഥാനുള്‍പ്പെടെ അഞ്ചു ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്ക് വീസ നിഷേധിക്കാന്‍ കുവൈത്ത് തീരുമാനിച്ചു. പാക്കിസ്ഥാനു പുറമേ സിറിയ, ഇറാന്‍, അഫ്ഗാനിസ്ഥാന്‍, ഇറാഖ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്കാണ് കുവൈത്തില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഏഴു ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്ക് വീസ നിഷേധിക്കാന്‍ അമേരിക്ക തീരുമാനിച്ചതിന് തൊട്ടുപിന്നാലെയാണ് സമാനമായ നടപടിയുമായി കുവൈത്തും രംഗത്തെത്തിയിരിക്കുന്നത്. പാക്കിസ്ഥാന്‍, ഇറാന്‍, ഇറാഖ്, സിറിയ, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ അസ്ഥിരതയാണ് വിലക്കിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. 

ഈ അ‍ഞ്ചു രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്ക് ഒരു തരത്തിലുള്ള വീസയും അനുവദിക്കില്ല. ഈ രാജ്യങ്ങളുടെ പാസ്പോര്‍ട്ടുമായി കുവൈത്ത് വിമാനത്താവളത്തില്‍ എത്തുന്നവരെ തിരിച്ചയക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. അല്‍ ഖയിദയും ഇസ്്ലാമിക് സ്റ്റേറ്റും ഉള്‍പ്പെടയുള്ള ഭീകരസംഘടനകളുടെ സജീവ സാന്നിധ്യമാണ് പാക്, അഫ്ഗാന്‍, സിറിയന്‍, ഇറാഖി പൗരന്‍മാര്‍ക്ക് വീസ നിഷേധിക്കാന്‍ കാരണം. 

ഗള്‍ഫ് രാജ്യങ്ങളും ഇറാനും തമ്മില്‍ നില നില്‍ക്കുന്ന രൂക്ഷമായ ഭിന്നതകളാണ് ഇറാനില്‍ നിന്നുള്ളവര്‍ക്കും വിലക്ക് ഏര്‍പ്പെടുത്തുന്നതിന് വഴിവച്ചത്. 2011 മുതല്‍ സിറിയയില്‍ നിന്നുള്ളവര്‍ക്ക് കുവൈത്ത് വീസ അനുവദിക്കുന്നില്ല, എന്നാല്‍ രാജ്യത്തുള്ള സിറിയന്‍ പൗരന്‍മാരെ അവിടെ തുടരാന്‍ കുവൈത്ത് അനുവദിച്ചിരുന്നു.  

പാക്കിസ്ഥാന്‍, ഇറാഖ്, സിറിയ, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിനാളുകള്‍ കുവൈത്തില്‍ ജോലി ചെയ്യുന്നുണ്ട്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ഒട്ടേറെ ഭീകരാക്രമണങ്ങള്‍ക്കാണ് കുവൈത്ത് സാക്ഷ്യം വഹിച്ചത്. ഈ ആക്രമണങ്ങളില്‍ നൂറിലധികം ആളുകള്‍ കൊല്ലപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ആഭ്യന്തര സുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ കൂടി ഭാഗമാണ് ഇപ്പോഴത്തെ വീസ നിരോധനം. ഈ രാജ്യങ്ങളിലെ ആഭ്യന്തര സംഘര്‍ഷങ്ങള്‍ അവസാനിച്ച് സ്ഥിരത കൈവരിക്കുന്ന മുറയ്ക്ക് നിരോധനം നീക്കുമെന്നാണ് കുവൈത്തിന്‍റെ വിശദീകരണം.  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :