സൗദിയില്‍ താമസാനുമതി രേഖ നഷ്ടപ്പെട്ടാല്‍ വിവരം യഥാസമയം പാസ്പോര്ട് വിഭാഗത്തെ അറിയിച്ചില്ലെങ്കില്‍ ഇനി മുതല്‍ മൂവായിരം റിയാല്‍ വരെ പിഴ ഈടാക്കും. ഇഖാമ നഷ്ടപ്പെട്ട് 24 മണിക്കൂറിനകം വിവരം അധികൃതരെ അറിയിക്കണമെന്നാണ് നിയമം.
സൗദി പാസ്പോര്‍ട്ടോ താമസാനുമതി രേഖയോ നഷ്ടമായാല്‍ 24 മണിക്കൂറിനകം വിവരം അധികൃതരെ അറിയിച്ചില്ലെങ്കില്‍ ആയിരം റിയാലായിരിക്കും ആദ്യതവണ പിഴ ചുമത്തുക. വീഴ്ച ആവര്‍ത്തിച്ചാല്‍ രണ്ടാം തവണ രണ്ടായിരം റിയാലും മൂന്നാം തവണ മൂവായിരം റിയാലും പിഴയായി ഈടാക്കും. കാലാവധി അവസാനിക്കുന്നതിന് മൂന്നു ദിവസം മുന്‍പ് ഇഖാമ പുതുക്കുന്നതിന് ജവാസത്തിനെ സമീപിക്കണം.
അല്ലാത്ത പക്ഷം അഞ്ഞൂറു റിയാല്‍ പിഴ ഈടാക്കും. നിശ്ചിത സമയത്തിനകം പിഴ ചുമത്തിയില്ലെങ്കില്‍ പിഴ ഇരട്ടിയാകും. സൗദി ആഭ്യന്തരമന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവനങ്ങളായ അബിഷ്ര് മുഖീം എന്നിവ വഴിയാണ് ഇഖാമ പുതുക്കേണ്ടത്. ഇഖാമയുടെ കാലാവധി കഴിഞ്ഞാല്‍ വിദേശികള്‍ക്ക് ഒരുവിധ സേവനവും ലഭിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. റി എന്‍ട്രി, ഫെനല്‍ എക്സിറ്റ് വീസകള്‍ റദ്ദാക്കുന്നതിനും വീസ കാലവധി അവസാനിക്കും മുന്‍പ് ജവാസത്തിനെ സമീപിക്കണം. ആയിരം റിയാല്‍ മുതല്‍ മൂവായിരം റിയാല്‍ വരെയാണ് ഇതിനു പിഴ ഈടാക്കുക.