കുവൈത്തിന്റെ അമ്പത്തിയാറാം ദേശീയ ദിനം നാളെ. ഞായറാഴ്ച വിമോചന ദിനമായും കുവൈത്ത് ആചരിക്കും. വിപുലമായ ഒരുക്കങ്ങളാണ് ദേശീയ ദിന, വിമോചന ദിന ആഘോഷങ്ങള്‍ക്കായി കുവൈത്തില്‍.
ബ്രിട്ടീഷ് അധിനിവേശത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടി കുവൈത്ത് സ്വതന്ത്രരാജ്യമായതിന്റെ ആഘോഷമാണ് ദേശീയദിനം. സ്വാതന്ത്ര്യവും സാന്പത്തിക അഭിവൃദ്ധിയും ചേര്‍ന്ന് ഒരു രാജ്യത്തെ കെട്ടിപ്പെടുത്ത കഥയാണ് കുവൈത്തിന്റെ ഓരോ ദേശീയ ദിനവും പറയുന്നത്. 1961ല്‍ സ്വതന്ത്രമായ കുവൈത്തിന്റെ വളര്‍ച്ച ത്വരതിവേഗത്തിലായിരുന്നു. എണ്ണപ്പണത്തിന്റെ കരുത്തില്‍ കുവൈത്ത് വളര്‍ച്ചയുടെ പുതിയ ഉയരങ്ങള്‍ താണ്ടി. വികസനക്കുതിപ്പില്‍ ബഹുദൂരം മുന്നിലെത്തിയ കുവൈത്തിലായിരുന്നു സദ്ദാം ഹുസൈന്റെ അധിനിവേശം. സദ്ദാം ഹുസൈന്റെ അധിനിവേശത്തില്‍ നിന്ന് മോചിതമായതിന്റെ വാര്‍ഷികമാണ് രാജ്യം വിമോചന ദിനമായി ആഘോഷിക്കുന്നത്. ഇന്ന് ലോകത്തില്‍ ഏറ്റവും മൂല്യമുള്ള കറന്‍സികളിലൊന്നാണ് കുവൈത്ത് ദിനാര്‍.
ലോകരാജ്യങ്ങള്‍ നിക്ഷേപങ്ങള്‍ക്കായി കുവൈത്തിനെ ഉറ്റുനോക്കുന്നു. സ്വാതന്ത്ര്യത്തിന്റെ മധുരവും അധിനിവേശത്തിന്റെ നൊന്പരവും ഒപ്പം വിമോചനത്തിന്റെ ആഹ്ലാദവും നിറഞ്ഞതാണ് കുവൈത്തിലെ ഈ ആഘോഷദിനങ്ങള്‍. ഏഴു ലക്ഷത്തിലേറെ വരുന്ന പ്രവാസി ഇന്ത്യക്കാരും സ്വദേശികള്‍ക്കൊപ്പം ഈ ആഘോഷങ്ങളില്‍ പങ്കാളികളാകുന്നു.