മസ്കത്ത്: സൈനിക ഫുട്ബോള്‍ ലോകകപ്പ് കിരീടം ഒമാന്‍. ഫൈനല്‍ മത്സരത്തില്‍ ഖത്വറിനെ ഷൂട്ടൗട്ടില്‍ പരാചയപ്പെടുത്തിയാണ് ഒമാന്‍ കിരീടം ചൂടിയത്. കളിയുടെ മുഴുവന്‍ സമയത്തും അധിക സമയത്തും ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു.
ഷൂട്ടൗട്ടിലേക്ക് കടന്ന മത്സരത്തില്‍ 4 -1ന് ഒമാന്‍ വിജയത്തിലേക്ക് കുതിച്ചു. ഒമാന്‍ വേണ്ടി സഊദ് ഖാമിസ് അല്‍ ഫര്‍സി, ജമാല്‍ ദര്‍വേഷ് അല്‍ മശാരി, സഅദ് സുഹൈല്‍, മുഹ്സിന് ജൗഹര്‍ എന്നിവരുടെ ഷൂട്ടുകള്‍ ലക്ഷ്യം കണ്ടു. ഖത്വറിന് വേണ്ടി ആദ്യം ഷൂട്ട് എടുത്ത നജൂം അബ്ദുല്ല ഖദ് മാത്രമാണ് ലക്ഷ്യം കണ്ടത്.