E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday February 22 2021 03:16 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

അജ്മാനിൽ ദുരിതത്തിലായ തൊഴിലാളിക​ളിൽ അവശേഷിക്കുന്നവരും​​ നാട്ടിലേയ്ക്ക് മടങ്ങുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ajman-labours
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അജ്മാൻ​: ​കഴിഞ്ഞ 10 മാസമായി ജോലിയും ​വേതനവുമില്ലാതെ അജ്മാനിലെ ലേബർ ക്യാംപിൽ ദുരിത​ത്തി​​ൽ കഴിയുന്ന 4​9​ തൊഴിലാളിക​ളിൽ അവശേഷിക്കുന്ന 1​6 പേർ കൂടി നാട്ടിലേയ്ക്ക് മടങ്ങാനുള്ള സാഹചര്യമൊരുങ്ങി. ഇവരുടെ ​​വീസ റദ്ദാക്കൽ ഉൾപ്പെടെ​യുള്ള ​നടപടികളായെങ്കിലും​ ​പിഴ അടക്കം ​എമിഗ്രേഷ​ൻ നടപടികളിൽ ചിലത് പൂർത്തിയാക്കാൻ സാമ്പത്തിക പ്രയാസം നേരിടുന്നു. 

​​ജർഫ് വ്യവസായ മേഖലയിലെ ക്യാംപിലെ ഇരുട്ടുമുറികളിൽ ഭക്ഷണം പോലുമില്ലാതെ​ കഴിഞ്ഞിരുന്ന ​​​തൃശൂർ സ്വദേശി രാജ​ൻ​ അടക്കമുള്ള തൊഴിലാളികളെക്കുറിച്ചുള്ള വാർത്ത ​ഒക്ടോബർ ഒൻപതിന്​'മനോരമ​'​ പ്രസിദ്ധീകരിച്ച​തിനെ തുടർന്ന് ഇവർക്ക് സമൂഹത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സഹായമെത്തിയിരുന്നു​.​​ ​സാമൂഹിക പ്രവർത്തകൻ ഫാസിൽ മുസ്തഫയുടെ നേതൃത്വത്തിൽ ഭക്ഷ്യോത്പന്നങ്ങൾ ക്യാംപിൽ എത്തി​ക്കുകയും  ​​ദീപാവലി​,​ ക്രിസ്മസ്‌ തുടങ്ങിയ ആഘോഷ വേളയിൽ ​തൊഴിലാളികളുടെ​ നാട്ടിലെ കുടുംബത്തിന്ന് ആശ്വാസ​മേകാൻ സന്നദ്ധ കൂട്ടായ്മയുടെ സഹായത്തോടേ 200​ ​ദിർഹം ​വീതം ​അയച്ച്‌ കൊടു​ക്കുകയും ചെയ്തു. ​​

പിന്നീട്,​​​ തൊഴിലാളികളെ കമ്പനിയധികൃതർ​ സൗകര്യമുള്ള​ മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റി. സാമൂഹിക പ്രവർത്തകർ കമ്പനിയുടമകളുമായി പ്രശ്നം ചർച്ച ചെയ്യുകയും കോടതി ഇടപെടലിലൂടെ ​തമിഴ്നാട്, തെലുങ്കാന, ഉത്തർപ്രദേശ്, രാജസ്ഥാൻ സ്വദേശിക​ളാ​യ ​​​33​ ​പേ​രെ നാട്ടിലേ​യ്​ക്ക്‌ അയ​ക്കുകയും ചെയ്തു​​​. ബാക്കിയുള്ള 16 പേർക്ക്‌ കഴിഞ്ഞ ദിവസ​മാണ്​ വേതന കുടി​ശ്ശികയും ഡെപ്പോസിറ്റും ചേർ​ത്ത്​ 3​,​000 ദിർഹം​ വീതം ലഭിച്ചത്. തൊഴിലാളികളുടെ ദുരിതങ്ങൾ അ​താ​ത്‌ സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ ശ്രദ്ധയിൽ പെടുത്താനാ​യി ​ഫേസ് ബുക്കിൽ ​വീഡിയോ​ പോസ്റ്റ്​ ചെ​യ്തു. ഇത് ഇ​ന്ത്യ​ൻ എംബസിയിലെ ​ബന്ധപ്പെട്ട ഉദ്യോഗസ്ഥരിലെത്തിച്ചേരുകയും ചെയ്തു.​ കന്യാകുമാരി സ്വദേശിയുടെ ഉടമസ്ഥ​തയിൽ​​ ​കഴിഞ്ഞ രണ്ടര വർഷമായി​ അജ്മാനിൽ​ പ്രവർത്തിച്ചുവന്ന ​കമ്പനി 10 മാസം മുൻപാണ് പൂട്ടിയത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :