യുഎഇയില്‍ തൊഴിലാളികളുടെ ശമ്പളം വൈകിപ്പിക്കുന്ന കമ്പനികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം. രണ്ടുമാസത്തിലധികം ശമ്പളം വൈകിയാല്‍ തൊഴിലുടമയ്ക്കെതിരെ തൊഴിലാളികള്‍ക്ക് നിയമ നടപടി സ്വീകരിക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കി.
യുഎഇയിലെ തൊഴില്‍ നിമയം അനുസരിച്ച് തൊഴിലാളികള്‍ക്ക് രണ്ടു മാസത്തില്‍ കൂടുതല്‍ വേതന കുടിശിക ഉണ്ടാകാന്‍ പാടില്ല. ശമ്പളം കൃത്യമായി നല്കുന്നതില് വീഴ്ച വരുത്തുന്നത് തൊഴിലാളിയുമായുള്ള കരാറിന്റെ ലംഘനമായി കണക്കാക്കും. തുടര്‍ച്ചയായി രണ്ടുമാസത്തില്‍ കൂടുതല്‍ ശന്പളം മുടങ്ങിയാല്‍ രാജിക്കത്ത് നല്‍കാതെ തന്നെ തൊഴിലാളികള്‍ക്ക് തൊഴിലുടമയ്ക്കെതിരെ നിയമനടപടി സ്വീകരിക്കാം.
മാത്രവുമല്ല തൊഴിലുടമയും തൊഴിലാളിയും ഒപ്പുവച്ചിട്ടുള്ള കരാറനുസരിച്ച് തൊഴിലാളികളെ അകാരണമായി പിരിച്ച് വിടാനാകില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ഏതെങ്കിലും കാരണത്താല്‍ ഒഴിവാക്കുകയാണെങ്കില്‍ മൂന്നു മാസത്തെ വേതനം നഷ്ടപരിഹാരമായി നല്‍കണം. ഗുരുതരമായ കുറ്റങ്ങളുടെ പേരില്‍ ജോലിയില്‍ നിന്ന് പിരിച്ച് വിട്ടാല്‍ അക്കാര്യം തൊഴിലുടമ തെളിയിക്കണമെന്നും മാനവ വിഭശേഷി മന്ത്രാലയം വ്യക്തമാക്കി. വീസ റദ്ദാക്കുന്ന തൊഴിലാളികള്‍ക്ക് സ്പോണ്‍സറുടെ ആവശ്യപ്രകാരം മാത്രം പ്രവേശന നിരോധനം ഏര്പ്പെടുത്തില്ലെനന്ും അധികൃതര്‍ അറിയിച്ചു. എന്നാല്‍ തൊഴില്‍ കരാറില്‍ പറയുന്ന വ്യവസ്ഥകള്‍ പാലിക്കാന്‍ തൊഴിലാളിയും തൊഴിലുടമയും ഒരു പോലെ ബാധ്യസ്ഥരാണ്