സൗഹൃദ സന്ദേശവുമായി ഇന്ത്യന്‍ തീരസംരക്ഷണ സേനയുടെ സമുദ്രപാവക് കപ്പല്‍ ഗള്‍ഫ് തീരത്തേക്ക്. നാളെ ഖത്തറിലെ ഹമദ് തുറമുഖത്തെന്നു കപ്പല്‍ സൗദി, യുഎഇ, ഒമാന്‍ തുറമുഖങ്ങളും സന്ദര്‍ശിക്കും
ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളും തമ്മിലുള്ള നാവിക ബന്ധങ്ങള്‍ ഊഷ്മളവും ദൃഡവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സമുദ്രപാവക് ഗള്‍ഫ് രാജ്യങ്ങളിലേക്കെത്തുന്നത്. ഡപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ സതീഷ് കുമാറാണ് കപ്പലിന്റെ കമാന്‍ഡിങ് ഓഫിസര്‍. 15 ഓഫിസര്‍മാരും 99 നാവികരുമാണ് സമുദ്ര പാവകില് ഉള്ളത്. മൂന്നു വര്‍ഷത്തിനിടെ ഗള്‍ഫിലേക്കെത്തുന്ന ഇന്ത്യന്‍ തീരസംരക്ഷണ സേനയുടെ മൂന്നാമത്തെ കപ്പലാണ് സമുദ്രപാവക്. ഐസിജിഎസ് വിജിത് 2014 ഡിസംബറിലും ഐസിജിഎസ് സങ്കല്പ് കഴിഞ്ഞ ജനുവരിയിലും ദോഹയിലെത്തിയിരുന്നു. മലിനീകരണം ഏറ്റവും കുറഞ്ഞ വിഭാഗത്തില്‍ പെടുന്നവയാണ് സമുദ്രപാവക് കപ്പലുകള്‍. സമുദ്രത്തെ ശുദ്ധീകരിക്കുന്നത് എന്ന അര്‍ഥത്തിലാണ് കപ്പലിന് ഈ പേര് നല്‍കിയിരിക്കുന്നത്. മണിക്കൂറില്‍ 21 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ സഞ്ചരിക്കുന്ന സമുദ്രപാവകില് ഹെലികോപ്റ്ററുകള്‍ക്ക് ലാന്‍ഡ് ചെയ്യുന്നതിനുള്ള സൗകര്യവുമുണ്ട്. 2016ലാണ് സമുദ്രപാവക് ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡിന്റെ ഭാഗമായത്.