അഗ്നിബാധ ദുരന്തത്തിൽ മരിച്ച മൂന്നു മലയാളികളുടെ കുടുംബങ്ങളെ സഹായിക്കാൻ "സംരക്ഷണസമിതി" രൂപീകരിച്ചു. ജനുവരി ആറിന് കല്‍ബയില്‍ ഫര്‍ണിച്ചര്‍ ഗോഡൌണിന് തീപിടിച്ച്പുത്തനത്താണി സ്വദേശി കൈതക്കല്‍ ഹുസൈന്, തിരൂര്‍ സ്വദേശി ഷിഹാബുദ്ദീന്, വളാഞ്ചേരി സ്വദേശി മണി എന്ന നിസാമുദ്ദീന്‍ എന്നിവരാണ് മരിച്ചത്. ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബ് പ്രസിഡന്റ് കെ. സി. അബൂബക്കർ ഉൽഘാടനം ചെയ്തു.
ഫുജൈറ കെഎംസിസി പ്രസിഡൻ്റ് യൂസുഫ് അധ്യക്ഷത വഹിച്ച യോഗത്തിൽസി. കെ. അബൂബക്കർ, കെ സുബൈർ എന്നിവർ പ്രസംഗിച്ചു. കുഞ്ഞാവ ഹാജി, കെ. സി. അബൂബക്കർ, യൂസുഫ് എന്നിവർ രക്ഷാധികാരികളായി കമ്മിറ്റി തിരഞ്ഞെടുത്തു. സി. കെ. അബൂബക്കർ(പ്രസി), മുജീബ് കക്കട്ടിൽ (ജനറൽ കൺവീനർ) , ഹംസ അൽ ഫുറാത്ത്(ട്രഷറർ),എൻ .എം .അബ്ദുൽ സമദ്, വി. ഡി. മുരളീധരൻ, ഹംസ , സുബൈർ ചോലയിൽ, അബ്ദുൽ റഷീദ്, വി.കെ. ആന്റോ, ടി.പി.മോഹൻദാസ്, ആന്റണി (അംഗങ്ങൾ). സമിതിയിലേക്കുള്ള ആദ്യ സഹായം ഹംസയിൽ നിന്നു ജനറൽകൺവീനർ മുജീബ് കക്കട്ടിൽ ഏറ്റുവാങ്ങി. വിവിധ മേഖലകളിൽ നിന്ന് ഒട്ടേറെ പേർ യോഗത്തിൽ പങ്കെടുത്തു.