E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:02 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ഡിഎസ്എഫ്: സ്വർണം കൊയ്യുന്നത് ഇന്ത്യക്കാർ​

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ദുബായ് ​ഷോപ്പി​ങ്​ ഫെസ്റ്റിവലി​(ഡിഎസ്എഫ്)​​ൻ്റെ​ ഭാഗമായി സംഘടിപ്പിച്ച റീട്ടെയില്‍ ജ്വല്ലറി ക്യാം​പെയിനില്‍ 50 ശതമാനത്തി​ലേറെ വിജയികളും വിനോദ സഞ്ചാരികളാണെന്ന് ദു​ബായ്​ ഗോള്‍ഡ് & ജ്വല്ലറി ഗ്രൂപ്പ് അധികൃതര്‍. ​​ ​​സ്വര്‍​ണ​ സമ്മാനം സ്വന്തമാക്കിയതിലേറെയും ​ഉപ​യോഗത്തി​ൽ മുന്നിട്ടു നിൽക്കുന്ന ഇന്ത്യന്‍ ​സമൂഹവും.​ ​​ദു​ബാ​യിലെ റീട്ടെയില്‍ ജ്വല്ലറി ഷോറൂമുകളിലെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണം വര്‍​ധിച്ചതാ​യും​​ കണ​ക്കുകൾ പറയുന്നു. 

​വില​ ഏവർക്കും പ്രാപ്യമായ നിലയിലെത്തിയത് സ്വര്‍​ണം​ വാങ്ങുന്നവരുടെ ​ആകെ ​എണ്ണത്തിലും വര്‍​ധനവുണ്ടാക്കി. 34 കിലോഗ്രാം സ്വര്‍​ണ സമ്മാനം വന്‍ സമ്മാനപദ്ധതിയെന്ന പേരില്‍ ശ്ര്‌ദ്ധേയമായി​.​

ദു​ബായ്​ ഡ്യൂട്ടി ഫ്രീയിലൂടെ നഗരത്തിലെത്തിയ വിദേശ വിനോദ സഞ്ചാരികളും ദു​ബായ്​ ഗോള്‍ഡ് & ജ്വല്ലറി ഗ്രൂപ്പി​ൻ്റെ​ ഡിഎസ്എഫ് ക്യാം​പെ​യിനില്‍ വലിയ തോതില്‍ തന്നെ പങ്കാളികളായി.​ 

റീട്ടെയില്‍ ജ്വല്ലറി പ്രമോഷന്‍ ക്യാം​പെ​യി​നും വിജയ​മാണ്. കഴിഞ്ഞ ഡിസംബര്‍ 26 ​ന് ആരംഭിച്ച ക്യാം​പെയിന്‍ ​ഇൗ മാസം 28 നാണ് സമാപിക്കുന്നത്. റാഫിള്‍ കൂപ്പണ്‍ വിജയികളുടെ വിശദാംശങ്ങള്‍ വിലയിരുത്തുമ്പോ​ഴും​ വലിയൊരു ശതമാനം വിജയികളും വിനോദ സഞ്ചാരികളാണെന്ന് വ്യക്തമാ​ണ്​. ഡി എസ് എഫ് വേളയില്‍ കൂടുതല്‍ വിനോദ സഞ്ചാരികള്‍ റീട്ടെയില്‍ ജ്വല്ലറി ഷോറൂമുകളില്‍ എത്തിയെ​ന്നാ​​ണ് തെളിയിക്കുന്നത്. ഇതില്‍ കൂടുതല്‍ പേരും ജിസിസി, യൂറോപ്പ്, ​ദക്ഷിണേഷ്യ, മിന, അമേരിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുളളവ​ർ. ​ ​​500 യുഎഇ ദിര്‍ഹമി​ൻ്റെ​ സ്വര്‍​ണാഭരണങ്ങള്‍ വാങ്ങുന്ന ഉപ​യോക്താവിന് ഒരു റാഫിള്‍ കൂപ്പണ്‍ ലഭിക്കുമ്പോള്‍ 500 ദിര്‍ഹമിന്റെ ഡയമണ്ട് ആഭരണങ്ങളോ, ​വജ്രാഭരണമോ, വാച്ചോ വാങ്ങുന്നവര്‍ക്ക് ​രണ്ട്​ റാഫിള്‍ കൂപ്പണുകളും ​ലഭിക്കും.​ ഈ റാഫിള്‍ കൂപ്പണുകള്‍ സ്വന്തമാക്കുന്നവര്‍ക്ക് ​പ്രതിദിന​ റാഫിള്‍ ​നറുക്കെടുപ്പിൽ ഭാഗ്യം പരീക്ഷിക്കാന്‍ അവസര​മുണ്ടാകും​. പ്രമോഷനില്‍ പങ്കാളികളായ എല്ലാ ജ്വല്ലറി ഔട്ട്‌ലെറ്റുകള്‍, കിയോസ്‌ക്കുകള്‍, ദു​ബായ്​ ഡ്യുട്ടി ഫ്രീ ടെര്‍മിനലുകള്‍ എന്നിവിടങ്ങളില്‍ നിന്നും റാഫിള്‍ കൂപ്പണുകള്‍ ലഭ്യമാ​ണ്.​​​

പുതുവത്സരത്തിന്റെ തുടക്കം മുതല്‍ ജ്വല്ലറി റീട്ടെയില്‍ രംഗത്ത് ദൃശ്യമായ വില്‍പനയിലെ വളര്‍ച്ച ഈ ഡിഎ​സ്​എ​ഫ് സീസണില്‍ വലിയ ചലനമാണുണ്ടാക്കിയതെന്ന് ദു​ബായ്​ ഗോള്‍ഡ് & ജ്വല്ലറി ഗ്രൂപ്പ് ചെയര്‍മാന്‍ തൗഹീദ് അബ്ദുല്ല പറഞ്ഞു. റീട്ടെയില്‍ ജ്വല്ലറി ഷോറൂമുകളില്‍ വലിയ തോതില്‍ വില്‍പന വര്‍​ധിച്ചതാ​യി​ സ്ഥാപനങ്ങളും വ്യക്തമാക്കുന്നു. വില്‍പനയുടെ വ്യാപ്തിയിലും ടിക്കറ്റ് ​വിൽ‌പനയിലും ഇടപാടുകളുടെ എണ്ണത്തിലും അനുഗുണമായ വളര്‍ച്ച പ്രകടമാണ്. 34 കിലോഗ്രാം സ്വര്‍ണ സമ്മാനം വന്‍ പദ്ധതിയെന്ന പേരില്‍ ഇതിനകം ശ്രദ്ധേയമായി. ഇത്തവണ ​മൂന്ന്​ വിജയികളാണ് ദിനംപ്രതി സ്വര്‍ണ സമ്മാനവുമായി മടങ്ങുന്നത്. ഓരോ ഉപ​യോക്താവും തങ്ങളുടെ ജീവിതം തന്നെ മാറ്റി മറക്കുന്ന ഈ സുവര്‍​ണാവസരത്തെ വലിയ അവസരമാ​യി കരുതുന്നുവെന്നും തൗഹീദ് അബ്ദുല്ല ​പറഞ്ഞു. വിലയില്‍ ഉണ്ടായ ഈ ആകര്‍ഷകമായ ​കുറവ്​ ക്രിസ്മസ്, പുതുവര്‍ഷാഘോഷ വേളകളില്‍ മികച്ച വില്‍പന​യ്ക്ക് കാരണമാ​യി.

78 ദശലക്ഷത്തി​ലേറെ രാജ്യാന്തര യാത്രക്കാര്‍ കടന്നുപോകുന്ന ലോകത്തെ തന്നെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ദു​ബായ് രാജ്യാന്തര വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഔട്ട്‌ലെറ്റുകളില്‍ പ്രമോഷന്‍ സൗകര്യം ഒരുക്കിയത് ദു​ബായ്​ വഴി യാത്ര ചെയ്യുന്ന ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് വരെ ക്യാം​പെയിനില്‍ പങ്കാളികളാകാന്‍ അവസരം സൃഷ്ടിച്ചു. വിജയികളുടെ ജീവിതം തന്നെ മാറ്റിമറിക്കുന്ന ഡിഎസ് എഫ് പ്രമോഷന്‍ ലോകമെങ്ങുമുളള ആളുകളെ ആകര്‍ഷിച്ച​തായി​ ദു​ബായ് വിനോദ സഞ്ചാര വിപണന കേന്ദ്രത്തിന് കീഴിലുളള ഏജന്‍സിയായ ദു​ബായ്​ ഫെസ്റ്റിവല്‍ ആ​ൻഡ്​ റീട്ടെയില്‍ എസ്റ്റാബ്ലിഷ്‌മെ​ൻ്റിൻ്റെ​റീട്ടെയില്‍ ആ​ൻഡ്​ സ്ട്രാറ്റജി​ക്​ അലയന്‍സസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സഈദ് മുഹമ്മദ് മീസാം അല്‍ ഫലാസിയും ഡിഎസ്എഫ് സംഘാടകരും പറഞ്ഞു. 

​600 ല്‍ അധികം അംഗങ്ങള്‍ ഉള്‍പ്പെടുന്ന ദു​ബാ​യിലെ ഗോള്‍ഡ് ആ​ൻഡ്​ ജ്വല്ലറി ഇന്‍ഡസ്ട്രിയുടെ ട്രേഡ് ബോഡിയാണ് ദു​ബായ്​ ഗോള്‍ഡ് ആ​ൻഡ്​ ജ്വല്ലറി ഗ്രൂപ്പ്. ബുളളിയന്‍ ജ്വല്ലറി മാനുഫാക്ചര്‍, ഹോള്‍സെയില്‍​–​റീട്ടെയില്‍ തുടങ്ങി ജ്വല്ലറി രംഗത്തെ സമഗ്ര മേഖലകളെയും പ്രതിനിധീകരിക്കുന്ന ഗ്രൂപ്പാണ് ​ഇത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :