ദുബായ് : യുഎഇയിലെ ഫുട്ബോൾ ടീം പരിശീലകൻ താരിഖ് മുഹമ്മദ് യൂസഫ് അൽ അവാദി കാറപകടത്തിൽ മരിച്ചു. ഇന്നലെ(വെള്ളി) രാത്രി ഒൻപതിന് മസാഫി–ദൈദ് റോഡിലായിരുന്നു അപകടം. മസാഫിയിൽ നിന്ന് ഷാർജയിലേയ്ക്ക് കുടുംബത്തോടൊപ്പം വരികയായിരുന്ന ഇദ്ദേഹത്തിന്റെ കാർ അപകടത്തിൽപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. താരിഖിനോടൊപ്പം കാറിലുണ്ടായിരുന്ന ഭാര്യ, രണ്ടു വയസ്സുകാരനായ മകൻ, ഭാര്യാ മാതാവ്, വീട്ടുജോലിക്കാരി എന്നിവർക്ക് പരുക്കേറ്റു. യുഎഇ ഫുട്ബോൾ അസോസിയേഷൻ അനുശോചിച്ചു.
Advertisement