E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:06 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ബുർജ് ഖലീഫയിലേക്ക് സന്ദർശകരെ വരവേൽക്കുന്നതിന് ഇനി പുതിയ സന്ദർശക കവാടം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ബുർജ് ഖലീഫയിലേക്ക് സന്ദർശകരെ വരവേൽക്കുന്നതിന് ഇനി പുതിയ സന്ദർശക കവാടം. ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തിയാണ് പുതിയ സന്ദർശക കവാടം ഒരുക്കിയിരിക്കുന്നത്. 

pkg ബുർജ് ഖലീഫയുടെ 124ആം നിലയിലെ അറ്റ് ദ ടോപ് നിരീക്ഷണ നിലയത്തിലേക്കും 148ആം നിലയിലെ സ്കൈ ഡെക്കിലേക്കും പോകുന്ന സഞ്ചാരികൾക്കായാണ് പുതിയ സ്വീകരണ കവാടം ഒരുക്കിയിരിക്കുന്നത്. സന്ദർശകരുമായി സംവദിക്കുന്ന ഡിജിറ്റൽ സ്ക്രീനുകളടക്കം കാഴ്ചയുടെ പൂരമാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. നിലവിലുണ്ടായിരുന്ന സ്വീകരണ മേഖലയിലേതിനേക്കാൾ നാലിരട്ടി സൌകര്യങ്ങളാണ് പുതിയ സ്വീകരണ മേഖലയിലുള്ളത്. ഇതുവഴി കൂടുതൽ സന്ദർശകരെ ഉൾക്കൊള്ളാനും സാധിക്കും. സ്വീകരണ മേഖലയിലേക്കെത്തുന്ന സന്ദർശകരെ സെൻസറുകൾ വഴി തിരിച്ചറിഞ്ഞ് അവരുടെ സാന്നിധ്യത്തിൻറെ അടിസ്ഥാനത്തിൽ ഡിജിറ്റൽ രൂപങ്ങൾ തീർക്കുന്ന വന്പൻ സ്ക്രീനാണ് പുതിയ പ്രവേശന കവാടത്തിലെ ആകർഷണങ്ങളിലൊന്ന്. ഇതിനു പുറമേ നാലു മീറ്റർ ഉയരത്തിൽ ബുർജ് ഖലീഫയുടെ മാതൃകയും ഇവിടെ ക്രമീകരിച്ചിരിക്കുന്നു. മേഘങ്ങൾ, ജലം, മണ്ണ, ഗ്ലാസ് എന്നീ പ്രമേയത്തിലുള്ള ഗ്രാഫിക്സ് ചിത്രങ്ങൾ, ഈ മാതൃകയിലും ഇതോടൊപ്പമുള്ള സ്ക്രീനിലും തുടർച്ചയായി തെളിഞ്ഞു വരും. സന്ദർശകരുടെ ചലനങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ സ്ക്രീനിൻറെ പ്രവർത്തനവും. ദുബായുടെ ചരിത്രം വിവരിക്കുന്ന ദൃശ്യ ശ്രവ്യ വിവരണങ്ങളും ചിത്രങ്ങളും ബുർജ് ഖലീഫയ്ക്ക് മുകളിലേക്കുള്ള യാത്രയിൽ സന്ദർശകരെ കാത്തിരിക്കുന്നു.