ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുന്നതിനുള്ള പദ്ധതികളുമായി യുഎഇ. തിരഞ്ഞെടുക്കപ്പെടുന്ന ബഹിരാകാശ യാത്രികർക്കുള്ള പരിശീലനം അടുത്ത വർഷം ആദ്യം ആരംഭിക്കും.
രാഷ്ട്ര രൂപീകരണത്തിൻറെ അന്‍പതാം വാർഷികം ആഘോഷിക്കുന്ന 2021ൽ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന തരത്തിലാണ് യുഎഇയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ഈ വർഷം അവസാനത്തോടെ ബഹിരാകാശ യാത്രികരാകുന്നതിനുള്ള അപേക്ഷകൾ സ്വീകരിച്ച് തുടങ്ങും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആറു മുതൽ എട്ടു മാസം വരെ പരിശീലനം നൽകും. ഇതിൽ നിന്ന് ആറു പേരെയായിരിക്കും ദൌത്യത്തിനായി തിരഞ്ഞെടുക്കുക.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ബഹിരാകാശ ഗവേഷണരംഗത്ത് വലിയ മുന്നേറ്റമാണ് യുഎഇ കാഴ്ച വയ്ക്കുന്നത്. യുഎഇയുടെ ചൊവ്വാ പര്യവേഷണ ദൌത്യമായ അൽ അമൽ 2021ൽ ചൊവ്വയിലറങ്ങും. 2117ൽ ചൊവ്വയിൽ കോളനി സ്ഥാപിക്കുന്നതിനുള്ള പദ്ധതിയുമായും യുഎഇ മുന്നോട്ട് പോവുകയാണ്