റിയാദ് : സൗദി കാൽപന്തുകളിയിലെ മുൻകാല താരമായിരുന്ന ഹുസൈൻ മബ്റൂക്ക് അൽ ഹർബി തന്റെ വൃക്ക വിൽപനക്ക് വച്ചു. കടം വാങ്ങിയ പണം തിരികെ നൽകാൻ വഴിയില്ലാതെയാണ് മുൻ ഫുട്ബോൾ താരം സ്വന്തം വൃക്ക വിൽക്കാൻ തയാറായത്.
അല്‍ ഇത്തിഹാദ് ക്ലബിന്റെ പ്രതിരോധ നിരയില്‍ ഏറെക്കാലം കരുത്തുറ്റ സാന്നിധ്യമായിരുന്ന ഹുസൈൻ മബ്റൂക്ക് അൽ ഹർബി ‘കടം വാങ്ങിയ പണം പലര്‍ക്കായി കൊടുത്തു വീട്ടാനുണ്ട്. സാമ്പത്തികമായി തകര്‍ന്നതിനാല്‍ കുടുംബം പോറ്റാനും പാടുപെടുകയാണ്. ഇതു മറികടക്കാന്‍ എന്റെ വൃക്ക വില്ക്കാന് തീരുമാനിച്ചിരിക്കുന്നു. ആവശ്യമുള്ളവര്‍ എന്നെ വിളിക്കുക’ എന്ന് ട്വിറ്ററിൽ പങ്കുവെക്കുകയായിരുന്നു.
ഹുസൈൻ മബ്റൂക്കിന്റെ ട്വീറ്റിൽ സൗദി ഫുട്ബോൾ മേഖലയിലാകെ നിരാശ പടർത്തിയിരിയ്ക്കുകയാണ് . ട്വീറ്റ് ശ്രദ്ധയിൽപ്പെട്ട സൗദിയിലെ പ്രമുഖ കായിക താരങ്ങളും ,ഹുസൈൻ മബ്റൂക്കിന്റെ സഹ കളിക്കാരും അദ്ദേഹത്തെ സഹായിക്കാൻ സൗദി ഫുട്ബോൾ ഫെഡറേഷൻ മുന്നോട്ടുവരണമെന്ന് സമൂഹമാധ്യമങ്ങളിൽ ആവശ്യപ്പെട്ടിട്ടുണ്ട്.