കഴിഞ്ഞ വ്യാഴാഴ്ച ഹസ്സയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതം മൂലം നിര്യാതനായ കര്‍ണാടക ബട്കൽ ആസാദ് നഗര്‍ സുബൈദ അലിയുടെയും മുഹമ്മദ് ഫക്കിഅലിയുടെയും മകന് അബൂബക്കര്‍ റിസ്വാന് അലി(54)യുടെ മൃതദേഹം അല്‍ഹസ്സയില്‍ ഖബറടക്കി.
ഹഫൂഫിലെ ഒരു പാത്രക്കടയില്‍ സെയില്‍സ്മാനായി ജോലി ചെയ്യുകയായിരുന്നു. സന്ദര്‍ശന വീസയില്‍ ഹസ്സയിലുണ്ടായിരുന്ന ഭാര്യ ഷൈനാസും രണ്ടു മക്കളും രണ്ടു ദിവസം മുമ്പ് നാട്ടിലേക്കു പോയി. നവോദയ ഭാരവാഹികളായ ഹനീഫ മൂവാറ്റുപുഴ, മുഹമ്മദ് ഇര്‍ഷാദ് എന്നിവര്‍ മരണാനന്തര നടപടികള്‍ക്ക് നേതൃത്വം നല്കി.