E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:05 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

സൗദി മരുഭൂമിയിൽ സാഹസിക സഞ്ചാരികൾക്ക് പ്രിയമായി വഹ്ബ അഗ്നിപർവത മുഖം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

wahba-volcano
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മരുഭൂമിയുടെ ഉള്ളിലേക്കുള്ള യാത്രകൾ വിസ്മയകരമായ അനുഭവങ്ങളാൽ  സമ്പന്നമായിരിക്കും. അതുകൊണ്ടുതന്നെ  സഞ്ചാരികളെ തന്റെ വശ്യസൗന്ദര്യത്താൽ മയക്കിയെടുക്കാൻ മണൽക്കാടുകൾക്ക് കഴിയുന്നു. സൗദി അറേബ്യൻ മരുഭൂമിയിൽ ദൃശ്യവിരുന്നൊരുക്കി  സാഹസിക സഞ്ചാരികളെ കാത്തിരിക്കുന്നൊരു വിസ്മയമുണ്ട്. അൽ വഹ്ബ ക്രയ്റ്റർ അഥവാ അൽ വഹ്ബ അഗ്നിപർവ്വത മുഖം (അറബിക്കിൽ മഖ്‌ല തമിയ എന്നറിയപ്പെടും . 'ഫൂഹത്തുൽ വഅബ' എന്നതാണ് ഇതിന്റെ ശരിയായ അറബിക്  ഭാഷാ നാമം). 

 സൗദി അറേബ്യയിലെ ത്വായിഫിൽ നിന്നും 250  കിലോമീറ്റർ  മാറി ഹരാത് കിഷബ് സമതലത്തിൽ സ്ഥിതി ചെയ്യുന്ന 250 മീറ്റർ  (820 അടി) താഴ്ചയും രണ്ട്  കിലോ മീറ്റർ  (1.2 മൈൽ) വ്യാസവും ഉള്ള വൃത്താകാരമായ ഒരു ഭൗമഗർത്തമാണു അൽ വഹ്ബ. ആറര കിലോമീറ്റർ ചുറ്റളവിലുള്ള  ഗർത്തത്തിന്റെ താഴ്ഭാഗത്ത്  വെളുത്ത സോഡിയം ഫോസ്ഫേറ്റ് പരലുകളാൽ  മൂടപ്പെട്ടിരിക്കുന്നു. ഹരാത് കിഷബിൽ അൽ വഹ്ബ കൂടാതെ വേറെയും ധാരാളം അഗ്നിപർവതാവശിഷ്ടങ്ങളുണ്ട്. ഭൂഗർഭ ജലവും മാഗ്മയും ഭൂമിക്കടിയിൽ വെച്ച് ഇടകലർന്ന്  രൂപം കൊണ്ട ഭൂഗർഭ അഗ്നിപർവ്വതത്തിന്റെ  പ്രവർത്തനത്താൽ  രൂപം കൊണ്ട മാർ ക്രയ്റ്റർ ആണു അൽ വഹ്ബ എന്നാണു ആധുനിക ഭൗമശാസ്ത്രജ്ഞർ  കരുതന്നത്. ജലത്തിന്റേയും മാഗ്മയുടെയും പ്രതിപ്രവർത്തനത്തിലൂടെ  ശക്തമായ വാതക പ്രസരണം ഉണ്ടാവുകയും അതുവഴി ഗർത്തം രൂപം കൊള്ളുകയുമായിരുന്നു എന്നും കരുതപ്പെടുന്നു.

 വഹ്ബ ക്രെയ്റ്ററിലേക്ക്  മരുഭൂമിയിലൂടെ കൃത്യമായ റോഡുള്ളതിനാൽ   എത്തിപ്പെടാൻ ബുദ്ധിമുട്ടില്ല . പക്ഷേ അവിടെ എത്തിയ ശേഷം ക്രെയ്റ്ററിനെ ചുറ്റിക്കറങ്ങി ശരിക്കൊന്ന് കാണുകയും അനുഭവിക്കുകയും ചെയ്യുകയെന്നത്  തീർത്തും സാഹസികമാണ്. സമീപ നഗരഗങ്ങളായ ത്വായിഫിനെയും  ജിദ്ദയേയും ബന്ധിപ്പിച്ച്  വാഹനയോഗ്യമായ പാതകൾ ഉണ്ട്. ഗർത്തത്തിന്റെ താഴെ വരെ നടന്നിറങ്ങാ‍വുന്ന തരത്തിലുള്ള നടപ്പാതയുമുണ്ട്. താഴേക്കിറങ്ങാൻ  ഏകദേശം 25 മിനിറ്റും തിരികെ കയറാൻ 45 മിനിറ്റും സമയമെടുക്കും. ജിദ്ദയിൽ നിന്നും പ്രധാനമായും രണ്ട് വഴികളിലൂടെ ഇവിടെയെത്താം .  തൂവൽ വഴി ഹൈവേയിലൂടെ (447 കിലോമീറ്റർ )യും , ജുമൂം വഴി  (363 കിലോമീറ്റർ  ) യും . ത്വാഇഫിൽ നിന്ന് പോകുന്നവർക്ക് 254  കിലോമീറ്റർ സഞ്ചരിക്കണം ഇവിടെയെത്താൻ .

കരിമ്പാറകളുടെ അതിരുകൾക്കിടയിൽ ഭൂമിയിലേക്ക്‌ താഴ്ന്ന്  വലിയ തവയിൽ പൊരിച്ചിട്ട ഓംലെറ്റ് പോലെ  അതിമനോഹരമായ ഒരു കാഴ്ചയാണ് വഹ്ബ സമ്മാനിക്കുന്നത് . രണ്ടു കിലോമീറ്റർ ചുറ്റളവും എണ്ണൂറ്റി ഇരുപത് അടി ആഴവുമുള്ള ഒരു കൂറ്റൻ ഗർത്തം.  സോഡിയം ഫോസ്ഫെയ്റ്റിന്റെ ക്രിസ്റ്റലുകളാണ് വെള്ള നിറത്തിൽ ക്രെയ്റ്ററിന്റെ പ്രതലത്തെ ഒരു പുതപ്പ് വിരിച്ചത് പോലെ ആകർഷകമാക്കുന്നത്. അഗ്നിപർവത സ്ഫോടനം മൂലം ഭൂമിയുടെ പ്രതലത്തിൽ രൂപം കൊള്ളുന്ന വൃത്താകൃതിയിലുള്ള ഗർത്തങ്ങളെയാണ് സാങ്കേതികമായി ക്രെയ്റ്റർ എന്ന് വിളിക്കുന്നത്‌. കുന്നുകളുടെയും പർവതങ്ങളുടെയും മുകളിലാണ് പൊതുവേ ഇത് കണ്ടുവരാറുള്ളത്. ഈ പ്രദേശത്ത് അഗ്നിപർവത സ്ഫോടനങ്ങൾക്ക് സാധ്യതയുള്ള നിരവധി കുന്നുകളുണ്ട്. രേഖപ്പെടുത്താത്ത ചരിത്രത്തിന്റെ ഏതോ കാലചക്രങ്ങളിലൊന്നിൽ ആകാശത്ത്‌ നിന്ന് ഒരു പടുകൂറ്റൻ ഉൽക്ക  ഭൂമിയിലേക്ക്‌ പതിച്ചതിന്റെ ഫലമായാണ് ഈ ഗർത്തം രൂപപ്പെട്ടത് എന്ന് കരുതുന്നവരുമുണ്ട്.  ഭൂമിയുടെ അത്ഭുതപ്പെടുത്തുന്ന ഒരു വിസ്‌മയമാണിവിടെ . രണ്ടായിരത്തോളം വർഷത്തെ പഴക്കമുള്ള മധ്യ പൂർവ ദേശത്തെ ഏറ്റവും വലിയ ഗർത്തമാണിത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :