E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:04 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ലോകത്തിലെ മികച്ച നഗരങ്ങളുടെ പട്ടികയില്‍ അബുദാബിയ്ക്ക് രണ്ടാം സ്ഥാനം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ലോകത്തിലെ മികച്ച നഗരങ്ങളുടെ പട്ടികയില്‍ അബുദാബിയ്ക്ക് രണ്ടാം സ്ഥാനം. പ്രമുഖ റേറ്റിങ് ഏജന്‍സിയായ ഇപ്സോസ് വിവിധ ലോകരാജ്യങ്ങളില്‍ നടത്തിയ സര്‍വേയിലാണ് അബുദാബി മികച്ച നേട്ടം കൊയ്തത്. 

ലണ്ടന്‍, പാരീസ്, സിഡ്നി തുടങ്ങിയ നഗരങ്ങളെ പിന്തള്ളിയാണ് ലോകത്തിലെ മികച്ച രണ്ടാമത്തെ നഗരമെന്ന പദവി അബുദാബി കൈവരിച്ചത്. സര്‍വേ പ്രകാരം ന്യൂയോര്‍ക്കാണ് ഏറ്റവും മികച്ച ലോകനഗരം. കഴിഞ്ഞ വര്‍ഷത്തെ സര്‍വേയില്‍ നാലാം സ്ഥാനത്തായിരുന്ന അബുദാബി ഇത്തവണ രണ്ടു സ്ഥാനം മെച്ചപ്പെടുത്തി. സര്‍വേയില്‍ പങ്കെടുത്ത 21 ശതമാനം പേര്‍ അബുദാബിക്ക് അനുകൂലമായി വോട്ട് ചെയ്തു. 23 ശതമാനം വോട്ടോടെയാണ് ന്യൂയോര്‍ക്ക് ഒന്നാമതെത്തിയത്. എന്നാല്‍ സര്‍വേയില്‍ പങ്കെടുത്ത യുവാക്കളില്‍ അധികം പേരും അബുദാബിക്ക് അനുകൂലമായാണ് വോട്ട് ചെയ്തത്. 28 രാജ്യങ്ങളില്‍ നിന്നുള്ള പതിനെണ്ണായിരത്തോളം പേരാണ് സര്‍വേയില്‍ പങ്കെടുത്തത്. 16നും 64നും ഇടയില്‍ പ്രായമുള്ളവരില്‍ നിന്നാണ് അഭിപ്രായങ്ങള്‍ സമാഹരിച്ചത്. കേപ്ടൗണ്‍, ടൊറന്‍റോ തുടങ്ങി അറുപത് നഗരങ്ങളായിരുന്നു മികച്ച ലോകനഗരത്തിനായുള്ള മല്‍സരത്തിലുണ്ടായിരുന്നത്. പുതിയ നേട്ടം അബുദാബിയുടെ ടൂറിസം മേഖലയ്ക്ക് വലിയ കുതിപ്പാകുമെന്നാണ് കരുതുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :