E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:04 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ഈ യുവാവ് സൗദിയിലെ ഏറ്റവും ശക്തനായതെങ്ങനെ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

mohammed-bin-salman മുഹമ്മദ് ബിന്‍ സല്‍മാന്‍
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അറബിക്കഥകളിലെ രാജകുമാരന്റെ പരിവേഷമുണ്ട്, പ്രകാശമുണ്ട് എപ്പോഴും മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്ന 31കാരന് ചുറ്റും. അറേബ്യന്‍ നാടുകളിലെ അതിശക്തമായ സൗദി അറേബ്യ എന്ന രാഷ്ട്രത്തിലെ ഏറ്റവും വലിയ സ്വാധീന ശക്തിയായി ഈ യുവാവ് മാറിയതെങ്ങനെയന്ന കഥ ചികയുന്നവരുടെ എണ്ണം കഴിഞ്ഞ മൂന്നു ദിവസമായി റോക്കറ്റ് വേഗത്തില്‍ കൂടുകയാണ്. എണ്ണ കൊണ്ടു സമ്പന്നമായ, അതേ എണ്ണ കാരണം പ്രതിസന്ധിയിലായ സൗദിയെന്ന രാഷ്ട്രത്തിന്റെ മുഴുവന്‍ പ്രതീക്ഷയും തോളിലേറ്റിയിരിക്കുകയാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍. സല്‍മാന്‍ രാജാവ് അടുത്ത കിരീടാവകാശി ആയി സ്വന്തം മകനെ പ്രഖ്യാപിച്ചപ്പോള്‍ അത്ര വലിയ ഞെട്ടലൊന്നും ആര്‍ക്കുമുണ്ടായിരുന്നില്ല. കാരണം 2015ല്‍ ഉപകിരീടാവകാശി ആയി ചുമതലയേറ്റതു മുതല്‍ അത്രയ്ക്ക് ഗംഭീരമായ പ്രകടനമാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ നടത്തിയത്.  

യുവത്വത്തിന്റെ പ്രതീകം

സാധാരണയായി സൗദിയിലെ ഭരണാധികാരികള്‍ 70ഉം 80ഉം വയസുള്ളവരായിരിക്കും. എന്നാല്‍ 31 വയസ്സെന്ന ചെറുപ്രായത്തില്‍ തന്നെ മുഹമ്മദ് ബിന്‍ സല്‍മാന്‍ കിരീട അവകാശിയായി മാറിയത് മാറ്റത്തിന്റെ പുതിയ കാറ്റായിട്ടാണ്. സൗദിയിലെ ജനസംഖ്യയില്‍ 25 വയസ്സിനു താഴെയുള്ളവര്‍ പകുതിയിലധികം വരും. ഇവരുടെയെല്ലാം പ്രതീക്ഷകളുടെയും സ്വപ്‌നങ്ങളുടെയും പ്രതീകമാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്ന യുവാവ്. ആരെയും ആകര്‍ഷിക്കുന്ന ശരീരഭാഷയും ശൈലിയുമാണ് മുഹമ്മദ് ബിന്‍ സല്‍മാന്റേത്. സൗദിയുടെ എല്ലാമാണ് സല്‍മാന്‍ രാജാവിന്റെ പ്രിയ പുത്രന്‍ എന്നു ജനങ്ങള്‍ പറയും. അതുകൊണ്ടാണ് 'മിസ്റ്റര്‍ എവരിതിങ്' എന്ന വിളിപ്പേര് അതിവേഗത്തില്‍ ഈ യുവാവ് സമ്പാദിച്ചത്. 

മാറ്റത്തിന്റെ പ്രചാരകന്‍

1985 ഓഗസ്റ്റ് 31 ജനിച്ച മുഹമ്മദ് ബിന്‍ സല്‍മാന്‍ എണ്ണയിലൂടെ ആധിപത്യം നേടിയ സൗദിയെ ആണ് കുട്ടിക്കാലത്ത് കണ്ടത്. എന്നാല്‍ അതേ എണ്ണ വിപണിയില്‍ പ്രതിസന്ധിയുണ്ടായപ്പോള്‍ സൗദിയുടെ സമ്പദ് വ്യവസ്ഥ ശരിക്കും കിതച്ചു, വലിയൊരു തിരിച്ചറിവായിരുന്നു അത്. ഒരു വലിയ മാറ്റം വേണമെന്ന് സൗദി ചിന്തിച്ചു. ആ മാറ്റത്തിന് ചുക്കാന്‍ പിടിച്ചത് മാറ്റത്തിന്റെ പ്രചാരകന്‍ തന്നെയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ തന്നെ ആയിരുന്നു. 

നാളെയുടെ സൗദിയെ കെട്ടിപ്പടുക്കാനുള്ള ആ വലിയ പദ്ധതിയുടെ പേരു വിഷന്‍ 2030 എന്നാണ്. എണ്ണ അധിഷ്ഠിതമായുള്ള അവരുടെ സമ്പദ് വ്യവസ്ഥ ഉടച്ചുവാര്‍ത്ത് വൈവിധ്യവല്‍ക്കരിച്ച് പുതിയ മാര്‍ഗ്ഗങ്ങള്‍ വികസിപ്പിക്കുകയാണ് ഇതിന്റെ ഉദ്ദേശ്യം. സല്‍മാന്‍ രാജാവിന്റെ മകന്‍ തന്നെയാണ് ഇതിന്റെ പ്രധാന ആസൂത്രകനും നടത്തിപ്പു ചുമതലക്കാരനും. അസാധാരണമായ ശക്തിയും സ്വാധീനവും വളരെ പെട്ടെന്ന് ആര്‍ജ്ജിക്കാന്‍ കഴിയുന്ന പ്രകൃതക്കാരനാണ് സല്‍മാന്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്. അതുകൊണ്ടുതന്നെ സൗദിയുടെ മാറ്റത്തിന് പ്രാപ്തന്‍ ഇദ്ദേഹം തന്നെയെന്ന് അവിടുത്തെ ജനത ഉറച്ചു വിശ്വസിക്കുന്നു. 

കഠിനാധ്വാനി, ഊര്‍ജ്ജസ്വലന്‍

പ്രതിരോധ മന്ത്രിയെന്ന പദമുള്‍പ്പടെ നിരവധി തന്ത്രപ്രധാനമായ സ്ഥാനങ്ങള്‍ വഹിച്ച മുഹമ്മദ് ബിന്‍ സല്‍മാനെക്കുറിച്ച് സകലര്‍ക്കും പറയാനുള്ളത് നല്ല കാര്യങ്ങള്‍ തന്നെയാണ്. ദിവസത്തില്‍ 16 മണിക്കൂര്‍ ജോലി ചെയ്യുന്ന കക്ഷി പലപ്പോഴും പ്രചോദനം ഉള്‍ക്കൊള്ളുന്നത് ബ്രിട്ടന്റെ മുന്‍ പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ എഴുത്തുകളില്‍ നിന്നാണ്. എപ്പോഴും സൗദിയിലെ ഭരണാധികാരികള്‍ മാധ്യമങ്ങളോട് അത്ര ഉദാരമായല്ല സംസാരിക്കാറുള്ളത്. എന്നാല്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ അതിലും വേറിട്ടു നിന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ വിവിധ ദേശീയ, അന്തര്‍ദേശീയ മാധ്യമങ്ങളുമായി 50 മിനിറ്റ് സംസാരിച്ച മുഹമ്മദ് ബിന്‍ സല്‍മാന്റെ നടപടി ലോകം മുഴുവന്‍ വാര്‍ത്തയായി. റിയാദിലെ കിങ് സൗദ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും നിയമബിരുദം നേടിയിട്ടുണ്ട് പുതിയ കിരീടാവകാശി. 

കൂടുതൽ വായനയ്ക്ക് 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :