ദുബായ് രാജ്യാന്തര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് ബംഗ്ലദേശ് സ്വദേശി മുഹമ്മദ് താരിഖുല്‍ ഇസ്ലാമിന്. രണ്ടര ലക്ഷം ദിര്‍ഹമാണ് അവാര്‍ഡ് തുക. രണ്ടാം സ്ഥാനം അമേരിക്കക്കാരനും മൂന്നാം സ്ഥാനം ഗാമ്പിയക്കാരനും സ്വന്തമാക്കി.
ഇന്ത്യ ഉള്‍പെടെ വിവിധ രാജ്യങ്ങളില്‍നിന്നുള്ള 103 പേരോട് മല്‍സരിച്ചാണ് പതിമൂന്നുകാരന് ഒന്നാം സ്ഥാനം നേടിയത്. നാല്പത്തിനാലു ലക്ഷത്തോളം രൂപയാണ് ഈ കൊച്ചു പ്രതിഭയ്ക്ക് ലഭിക്കുക. ദുബായ് കള്‍ചര്‍ ആന്‍ഡ് സയന്റിഫിക് അസോസിയേഷനിലെ പ്രൌഢഗംഭീര ചടങ്ങില്‍ ഷെയ്ഖ് അഹ്മദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പുരസ്കാരം സമ്മാനിച്ചു. സ്വരമാധുരിയിലും ഇദ്ദേഹത്തിന് നാലാം സ്ഥാനമുണ്ട്. രണ്ടു ലക്ഷം ദിര്‍ഹമിന്റെ രണ്ടാം സ്ഥാനം അമേരിക്കക്കാരന് ഹുസൈഫ സിദ്ധീഖി നേടി. പാരായണ സൗന്ദര്യത്തില്‍ ഇദ്ദേഹത്തിനായിരുന്നു ഒന്നാം സ്ഥാനം. ഗാമ്പിയക്കാരനായ മൊദു ജോബ് ഒന്നര ലക്ഷം ദിര്‍ഹമിന്റെ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
സൗദി അറേബ്യ, ടുണീഷ്യ, ബഹ്റൈന്‍, ലിബിയ, കുവൈത്ത്, മൌറിത്താനിയ, റുവാണ്ട, ഈജിപ്ത് എന്നീ രാജ്യക്കാരാണ് നാലു മുതല്‍ പത്തു സ്ഥാനങ്ങളിലെത്തിയവര്‍. പാലക്കാട് വല്ലപ്പുഴ സ്വദേശി ജാബിര്‍ ഹസനായിരുന്നു ഇന്ത്യന്‍ പ്രതിനിധി. ഇസ്ലാമിക് പേഴ്സണാലിറ്റി ഓഫ് ദ് ഇയര്‍ അവാര്‍ഡ് സൗദി ഭരണാധികാരി സല്മാന് രാജാവിനുവേണ്ടി മതകാര്യ മന്ത്രി ഷെയ്ഖ് സാലിഹ് ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ മുഹമ്മദ് അല്‍ ഷെയ്ഖ് ഏറ്റുവാങ്ങി.