E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:04 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

പ്രവാസികള്‍ രൂപ കൈയില്‍ സൂക്ഷിക്കരുതെന്ന പ്രചാരണം തെറ്റ്: ഇന്ത്യന്‍ എംബസി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

currency-notes-1
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

 പ്രവാസികള്‍ ഇന്ത്യ വിടുമ്പോള്‍ രൂപ നിര്‍ബന്ധമായും വിദേശ കറന്‍സിയിലേക്ക് മാറ്റണമെന്ന രീതിയിലുള്ള പ്രചാരണം തെറ്റെന്ന് മസ്‌കത്ത് ഇന്ത്യന്‍ എംബസി. പ്രചാരണങ്ങളില്‍ വാസ്തവമില്ല, എന്നാല്‍ വിദേശികള്‍ക്ക് ഇന്ത്യ വിടുമ്പോള്‍ രൂപ കൈവശം വെക്കാന്‍ അനുമതിയില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. അതേസമയം ഇന്ത്യക്കാര്‍ക്ക് 25000 രൂപ വരെ കൈവശം വെക്കാം. നിലവിലെ നിയമം തന്നെയാണ് തുടരുന്നത്. ഇതില്‍ മാറ്റമൊന്നുമില്ലെന്നും എംബസി വക്താവ് അറിയിച്ചു.

സാമൂഹിക മാധ്യമങ്ങളും മറ്റും ഇത് സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങള്‍ പ്രചരിക്കുന്നതായി ശ്രദ്ധേയില്‍ പെട്ടതോടെയാണ് നിയമം വ്യക്തമാക്കി എംബസി വക്താവ് രംഗത്തെത്തിയത്. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. വിദേശ പണമിടപാട് സംബന്ധിച്ച് നേരത്തെയുള്ള നിയമങ്ങളില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും എംബസി വക്താവ് അറിയിച്ചു.

അതേസമയം, നിയമ വിരദ്ധമായി പണം കൈവശം വെക്കുന്നത് ശിക്ഷാര്‍ഹമാണ്. ഇത് ശ്രദ്ധയില്‍ പെട്ടാല്‍ ഇത്തരക്കാര്‍ക്കെതിരെ ശിക്ഷാ നടപടികളുണ്ടാകും. ഒമാനില്‍ നിന്ന് സ്വദേശികള്‍ ചികിത്സ അടക്കമുള്ള ആവശ്യങ്ങള്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെത്തുന്നത് വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ കൃത്യത വരുത്തിയ എംബസി അധികൃതരുടെ നടപടി യാത്രക്കാര്‍ക്ക് ഗുണം ചെയ്യും. വിദേശികളും ഇന്ത്യ വിടുമ്പോള്‍ വിദേശ കറന്‍സിയിലേക്ക് മാറ്റണമെന്ന പ്രചാരണം മലയാളികള്‍ അടക്കമുള്ള പ്രവാസി ഇന്ത്യക്കാര്‍ക്കിടയില്‍ ആശങ്ക സൃഷ്ടിച്ചിരുന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :