E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:04 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ആരെയും കൊതിപ്പിക്കും, ദുബായിലെ ഈ സ്വപ്‌നദ്വീപുകള്‍; അറിയേണ്ടതെല്ലാം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സ്വപ്‌നതുല്യമായ വിസ്മയങ്ങള്‍ കൊണ്ടു ലോകത്തെ ഏക്കാലവും അത്ഭുതപ്പെടുത്തിയിട്ടുള്ള നഗരമാണ് ദുബായ്. ഭൂമിശാസ്ത്രപരമായ പരിമിതികളെപ്പൊലും ഭരണപരമായ മികവും നിശ്ചയദാര്‍ഢ്യവും കൊണ്ടു കീഴടക്കി വളരുകയാണു ദുബായ്. അസാധ്യമെന്നു തോന്നുന്ന സ്വപ്്‌നപദ്ധതികളെ സാധ്യമാക്കി വിസ്മയിപ്പിക്കുന്ന മാജിക്ക് തന്നെയാണു ലോകമെമ്പാടുമുള്ള സമ്പന്നരുടെയും വിനോദസഞ്ചാരികളുടെയും ഏറ്റവും പ്രിയപ്പെട്ട നഗരമായി ദുബായിയെ മാറ്റുന്നതും. ഭാവിയിലെ വികസനക്കുതിപ്പുകള്‍ക്ക് എണ്ണയില്‍നിന്നുള്ള വരുമാനം മാത്രം മതിയാവില്ലെന്ന കൃത്യമായ തിരിച്ചറിവിലാണ് വിനോദസഞ്ചാരത്തിന്റെ അനന്തസാധ്യതകളിലേക്കു ചുവടുറപ്പിക്കാന്‍ ദീര്‍ഘദര്‍ശനമുള്ള ഭരണാധികാരികള്‍ തീരുമാനിച്ചത്. 

ലോകത്തെ ഏറ്റവും വലിയ മനുഷ്യനിര്‍മിത ദ്വീപുകള്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന പാം ദ്വീപുകള്‍ യാഥാര്‍ഥ്യമാക്കി ലോകത്തെ വിസ്മയിപ്പിച്ച ദുബായ് രണ്ടു മനുഷ്യനിര്‍മിത ദ്വീപുകളുടെ വമ്പന്‍ പദ്ധതിയാണു വീണ്ടും പ്രഖ്യാപിച്ചിരിക്കുന്നത്. 'മര്‍സ അല്‍ അറബ്' എന്ന ഈ പദ്ധതിയുടെ പ്രഖ്യാപനം യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണു നിര്‍വഹിച്ചത്. 40 ലക്ഷം ചതുരശ്ര അടി സ്ഥലത്താണ് 'മര്‍സ അല്‍ അറബ്' യാഥാര്‍ഥ്യമാവുന്നത്. ലോകത്തിലെ ഏറ്റവും മനോഹരമായ സപ്തനക്ഷത്ര ആഢംബര ഹോട്ടലായ ബുര്‍ജ് അല്‍ അറബിന് ഇരുവശവുമായി നിര്‍മിക്കുന്ന പുതിയ രണ്ടു ദ്വീപുകളാണ് അതിലേറ്റവും പ്രധാനം. വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി പദ്ധതികളോടെയാണ് ഒന്നാം ദ്വീപ് ഒരുങ്ങുന്നത്. 140 ആഡംബര വില്ലകളും മറീനയുമാണ് രണ്ടാമത്തെ ദ്വീപിന്റെ പ്രത്യേകതകള്‍. 6.3 ബില്യന്‍ ദിര്‍ഹം (11 ,000 കോടി രൂപ) ചെലവ് വരുന്ന പദ്ധതി പദ്ധതി 2020ടെ പൂര്‍ത്തിയാകും. പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അടുത്ത മാസമാരംഭിക്കും. ദുബായിലെ ലോകോത്തര ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പട്ടികയിലേക്ക് പുതിയ പദ്ധതിയുമായെത്തുന്നത് ദുബായ് ഹോള്‍ഡിങ്ങാണ്. 

കടലിലേക്കുനീണ്ട സ്വപ്‌ന ദ്വീപ് 

വിനോദ സഞ്ചാരമേഖലയ്ക്ക് വലിയൊരു കുതിച്ചുചാട്ടം നല്‍കുകയെന്ന ഭരണകൂടത്തിന്റെ നിശ്ചയദാര്‍ഢ്യത്തിനൊപ്പം എഞ്ചിനീയറിങ് സാധ്യതകളും ചേര്‍ന്നപ്പോള്‍ രൂപപ്പെട്ടതാണ് ലോകത്തിലെ ഏറ്റവും വലിയ, മനുഷ്യ നിര്‍മ്മിത കൃത്രിമ ദ്വീപുകളായ പാം ദ്വീപുകള്‍!. പനയുടെ ആകൃതിയില്‍ മൂന്നു ദ്വീപുകള്‍.പാം ജുമൈറ, പാം ജബല്‍ അലി, പാം ദെയ്‌റ. നിര്‍മാണത്തിലിരിക്കുന്ന ഇവ ലോകത്തെ ഏറ്റവും വലിയ കൃത്രിമ ദ്വീപുകളെന്ന ഖ്യാതി നേടിയിട്ടുണ്ട്. 

2001ല്‍ നിര്‍മാണമാരംഭിച്ച പാം ജുമെറ 2006ലാണ് പൂര്‍ത്തിയായത്. പേര്‍ഷ്യന്‍ ഗള്‍ഫ് എന്നറിയപ്പെടുന്ന പശ്ചിമേഷ്യന്‍ മെഡിറ്ററെനിയന്‍ കടല്‍ ഡ്രഡ്ജ് ചെയ്‌തെടുത്ത മണല്‍ കൊണ്ടാണ് ഈ ദ്വീപുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ജുമൈറയുടെ നിര്‍മാണത്തോടെ കൂടുതല്‍ കടല്‍ത്തീരമാണ് ദുബായ്ക്ക് ലഭിച്ചത്. 40000 ജോലിക്കാരും 9 ബാര്‍ജുകളും 15 ടാങ്ക് ബോട്ടുകളും 4 ഡ്രെഡ്ജറുകളും 30 മെഷീനുകളും 10 ഫ്‌ളോട്ടിംഗ് ട്രെയിനുകളുമൊക്കെ വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ചു. 

തുടക്കം ഇങ്ങനെ

1960-കളില്‍ ദുബായുടെ പ്രധാന വരുമാന മാര്‍ഗം വ്യാപാരവും എണ്ണയുമായിരുന്നു. എന്നാല്‍ എണ്ണ സ്രോതസുകള്‍ പരിമിതമായതോടെയാണ് ടൂറിസം രംഗത്തേക്ക് ദീര്‍ഘവിക്ഷണത്തോടെ ഭരണാധികാരികള്‍ തിരിഞ്ഞത്. 72 കിലോമീറ്റര്‍ കടല്‍തീരം ദുബായിയുടെ വര്‍ദ്ധിച്ചു വരുന്ന ടൂറിസം ആവശ്യങ്ങള്‍ക്ക് പര്യാപ്തമായിരുന്നില്ല. ഇതോടെ തീരത്തിനടുത്തു കൃത്രിമദ്വീപുകള്‍ എന്ന ആശയം ഉടലെടുത്തു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഈ ആശയം അവതരിപ്പിക്കുന്നത്. നാഖീല്‍ പ്രോപര്‍ടീസാണ് ഈ സ്വപ്നം സാക്ഷാത്കരിക്കുന്നതിന് നിര്‍മാണ ദൗത്യമേറ്റെടുത്ത് മുന്നോട്ട് വന്നത്. 

ഹില്‍ ഇന്റര്‍നാഷണലായിരുന്നു ആദ്യ ഘട്ട പഠനം നടത്താനായി എത്തിയത്. ദുബായ്‌ലെ നിരവധി പോര്‍ട്ടുകളുടെ നിര്‍മാണം നിര്‍വഹിച്ചത് ഹില്‍ ആയിരുന്നു പ്രധാന ഉപദേശകരായി സീവേള്‍ഡും ഡിസ്‌നിയും യൂണിവേഴ്‌സല്‍ സ്റ്റുഡിയോയും പോലുള്ളവ ഡിസൈന്‍ ചെയ്ത യുഎസ് നിര്‍മാണ കമ്പനി എച്ച്എച്ച്‌സിപിയും എത്തി. ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഈ പ്രോജക്ട് ചര്‍ച്ച ചെയ്തപ്പോള്‍ വൃത്താകൃതിയിലുള്ള ദ്വീപായാണ് വരച്ചത്. എന്നാല്‍ വെറും ഏഴു കിലോമീറ്റര്‍ മാത്രമാണ് ദ്വീപ് നിര്‍മ്മാണത്തിലൂടെ കടല്‍ത്തീരം വര്‍ദ്ധിക്കുകയെന്ന് അദ്ദേഹത്തിന് മനസിലായി. എന്തുകൊണ്ട് 70 കിലോമീറ്ററെങ്കിലും തീരമുണ്ടാക്കിക്കൂടാ എന്നു ചിന്തിച്ച് പിന്നീട് അദ്ദേഹം ഡിസൈനില്‍ മാറ്റം വരുത്തി. 

ഡിസൈന്‍ പൂര്‍ത്തിയായപ്പോള്‍ പനയുടെ ആകൃതിയിലാക്കാമെന്ന് തീരുമാനമായി. ഇത്തരത്തിലുള്ള രൂപമാറ്റത്തോടെ 52 കിലോമീറ്ററെങ്കിലും തീരം കിട്ടിയെന്ന്  ഡിപി വേള്‍ഡ് ഗ്രൂപ്പ് ചെയര്‍മാനും സിഇയും മുന്‍ നഖീല്‍ ചെയര്‍മാനുമായ സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലയം ഒരു അഭിമുഖത്തില്‍ പറഞ്ഞു. 17 ഓലകളുള്ള എണ്ണപ്പനയുടെ രൂപത്തിലാണ് ദ്വീപുകളുടെ രൂപം. തീരത്തുനിന്ന് അഞ്ചു കിലോമീറ്റര്‍ ഉള്ളിലേക്കാണു ദ്വീപ് നിര്‍മിച്ചിരിക്കുന്നത്. അതിനെ ശക്തമായ തിരകളില്‍നിന്നു സംരക്ഷിക്കാനായി ചന്ദ്രക്കലയുടെ രൂപത്തിലുള്ള സംരക്ഷണഭിത്തിയും (ബ്രേക്ക് വാട്ടര്‍) ഒരുക്കിയിട്ടുണ്ട്. മൂന്നു മീറ്റര്‍ ഉയരവും 160 കിലോമീറ്റര്‍ ആകെ നീളവുമാണ് ഇതിനുള്ളത്.

കടലിന്റെ കാറ്റിന്റെ തീവ്രതയും ആഗോളതാപനം മൂലം കടലിലെ ജലനിരപ്പ് എത്രത്തോളം ഉയരാന്‍ സാധ്യതയുണ്ടെന്നും കൃത്യമായി കണക്കുകൂട്ടുന്നതായിരുന്നു ദ്വീപുകളുടെ നിര്‍മാണത്തിലെ ഏറ്റവും പ്രാഥമികവും നിര്‍ണായകവുമാണ് ഘട്ടം.  രണ്ടു മുതല്‍ മൂന്നുമീറ്റര്‍ വരെ ഉയരത്തിലടിക്കുന്ന തിരകളും അതിശക്തമായ കാറ്റുമായിരുന്നു നിര്‍മാണത്തിലെ ഏറ്റവും വലിയ പ്രതിസന്ധി. എന്നാല്‍ 160 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അറേബ്യന്‍ ഉള്‍ക്കടലിന് 30 മീറ്റര്‍ മാത്രം ആഴമേ ഉള്ളൂവെന്നാണ് ഗവേഷണ സംഘം കണ്ടെത്തിയത്. അതുകൊണ്ടുതന്നെ വമ്പന്‍ തിരമാലകള്‍ ഉടലെടുക്കാനുള്ള സാധ്യത കുറവാണ്. 

break-water

കടല്‍ ഏറ്റവും ശാന്തമായിരുന്ന സമയത്ത് ഡ്രെഡ്ജറുകള്‍ കടലിനടിയില്‍നിന്ന് മണല്‍ ഡ്രെഡ്ജ് ചെയ്‌തെടുത്ത് ബ്രേക്ക് വാട്ടര്‍ (കടല്‍ഭിത്തി) നിര്‍മിക്കാനുദ്ദേശിച്ച സ്ഥലങ്ങളില്‍ നിക്ഷേപിച്ചാണ് നിര്‍മാണം തുടങ്ങിയത്. തുടര്‍ന്ന് ചെറു പാറക്കഷ്ണങ്ങള്‍ അതിനു മുകളില്‍ നിരത്തി. പിന്നീടാണ് യഥാര്‍ഥത്തില്‍ ദ്വീപിനെ താങ്ങി നിര്‍ത്തുന്ന വമ്പന്‍ പാറക്കല്ലുകള്‍ നിക്ഷേപിച്ചത്. ഏതാണ്ട് ആറു ടണ്‍ ഭാരമുള്ള പാറക്കഷ്ണങ്ങളാണ് അടുത്ത ഘട്ടത്തില്‍ നിരത്തിയിരിക്കുന്നത്. യുഎഇയിലെ 16 ക്വാറികളില്‍നിന്നാണ് ഇതിനുള്ള പാറക്കല്ലുകള്‍ എത്തിച്ചത്. 11.5 കിലോമീറ്റര്‍ കടല്‍ഭിത്തിക്കായി 55 ലക്ഷം ക്യുബിക് മീറ്റര്‍ പാറയാണ് ഉപയോഗിച്ചത്. സമുദ്രത്തിനടിത്തട്ടില്‍നിന്ന് 7.5 മീറ്റര്‍ മണ്ണ്, അതിനു മുകളില്‍ ജലനിരപ്പില്‍നിന്ന് മൂന്നു മീറ്റര്‍ വരെ ഉയരത്തില്‍ പാറക്കഷ്ണങ്ങള്‍ അതിനു മുകളില്‍ ആറു ടണ്‍ ഭാരമുള്ള കൂറ്റന്‍ പാറകള്‍ എന്ന തരത്തില്‍ മൂന്ന് അടുക്കായാണ് ഇതു നിര്‍മിച്ചത്. മണലാരണ്യത്തില്‍ ഇഷ്ടം പോലെ മണല്‍ ഉണ്ടെങ്കിലും അതു നിര്‍മാണത്തിന് ഉപയോഗിക്കാന്‍ കഴിയാത്തതു മൂലം ദുബായ് തീരത്തുനിന്ന് ആറു നോട്ടിക്കല്‍ മൈല്‍ ദൂരെനിന്ന് 94 മില്യണ്‍ ക്യുബിക് മീറ്റര്‍ മണല്‍ ഡ്രെഡ്ജ് ചെയ്താണു നിര്‍മാണത്തിന് ഉപയോഗിച്ചത്. കടലിനടയില്‍ നിക്ഷേപിക്കേണ്ട സ്ഥലം കൃത്യമായി കാണാന്‍ സാധിക്കാത്തതിനാല്‍ ജിപിഎസ് ഉപയോഗിച്ചാണ് ഇതു സാധിച്ചിരുന്നത്. 

തിരകളെ തടയാനുള്ള ബ്രേക്ക് വാട്ടര്‍ നിര്‍മാണം പൂര്‍ത്തിയായതോടെ രണ്ടാം ഘട്ടമെന്ന നിലയിലാണ് പനയോല ആകൃതിയിലുള്ള ഭാഗത്തിന്റെ നിര്‍മാണം തുടങ്ങിയത്. രണ്ടു ഭാഗത്തേക്കുള്ള ഓലകള്‍ ഒരേസമയത്താണു നിര്‍മിച്ചത്. ബ്രേക്ക് വാട്ടര്‍ നിര്‍മിച്ച അതേ രീതിയില്‍ തന്നെയാണ് ഓലകളും സജ്ജമാക്കിയത്. സമുദ്രനിരപ്പിനു മുകളില്‍ മണല്‍ നിക്ഷേപിക്കുന്നതിന് 'റെയിന്‍ ബോയിങ്' എന്ന രീതിയാണ് ഉപയോഗിച്ചത്. ഡ്രെഡ്ജറുകള്‍ മണല്‍ അര്‍ധവൃത്താകൃതിയില്‍ ആകാശത്തേക്കു പമ്പു ചെയ്യുകയാണ് ഈ രീതി. ഡ്രെഡ്ജറുകള്‍ക്കു നേരിട്ട് നിക്ഷേപിക്കാന്‍ കഴിയാത്ത ഭാഗത്തേക്കു വരെ മണല്‍ എത്തിക്കുന്നതിനാണ് ഈ രീതി ഉപയോഗിക്കുന്നത്. 

സമുദ്രോപരിതലത്തിനു മുകളില്‍ കൂടുതല്‍ കൂടുതല്‍ കര രൂപപ്പെട്ടുവന്നതോടെ എല്ലാ ഓലകള്‍ക്കും ഒരേ രൂപമാണെന്നു ഉറപ്പിക്കലായി അടുത്ത ഘട്ടം. പുതുതായി രൂപപ്പെട്ട കരയില്‍ തൊഴിലാളികള്‍ സഞ്ചരിച്ച് കൈയില്‍ കരുതുന്ന ജിപിഎസ് ഉപകരണത്തിന്റെ സഹായത്തോടെ അളവെടുത്താണ് യാതൊരു വ്യത്യാസവും കൂടാതെ ഓലകളുടെ ആകൃതി രൂപപ്പെടുത്തിയത്. 

ബ്രേക്ക്‌വാട്ടറിനുള്ളിലെ വെള്ളം പുറത്തേക്കു പോകാന്‍ കഴിയാതെ വന്നതോടെ റീഡിസൈനിങ് വേണ്ടി വന്നു. തുടര്‍ന്ന് വെള്ളം ഉള്ളിലേക്കു വരാനും പുറത്തേക്കു പോകാനുമായി കടലിലേക്ക് രണ്ടു മാര്‍ഗങ്ങള്‍ തുറന്നു. ബ്രേക്ക് വാട്ടറിനുള്‍ ഭാഗത്തെ വെള്ളം പതിനാലു ദിവസത്തിനുള്ളില്‍ പൂര്‍ണമായും പുറത്തേക്കു പോകുമെന്ന അവസ്ഥയാക്കി. 

palm-jumeirah-2

ഇതിനു ശേഷം 2003 ഒക്‌ടോബറോടെയാണ് ദ്വീപുകളില്‍ ഫഌറ്റുകളും വില്ലകളും നിര്‍മിച്ചു തുടങ്ങിയത്. ഇവിടുത്തെ മണ്ണിന് കെട്ടിടങ്ങള്‍ നിര്‍മിക്കാനുള്ള ഉറപ്പില്ലാതിരുന്നതിനാലും ഭൂകമ്പമുണ്ടായാല്‍ മണ്ണിളകാന്‍ സാധ്യതയുള്ളതിനാലും വൈബ്രോകോംപാക്ഷന്‍ എന്ന നിര്‍മാണ രീതി നടപ്പാക്കി. കമ്പനങ്ങളിലൂടെ മണ്ണിന്റെ ഘടന ഉറപ്പിക്കുന്ന വിദ്യയാണിത്. ഏതാണ്ട് രണ്ടു ലക്ഷത്തോളം സ്ഥലങ്ങളില്‍ വൈബ്രോകോംപാക്ഷന്‍ നടത്തി. ഇതോടെയാണ് കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ പാകത്തില്‍ മണ്ണിനെ രൂപപ്പെടുത്താന്‍ കഴിഞ്ഞത്.

പനലോലയുടെ ആകൃതിയിലുള്ള 17 ദ്വീപുകളിലും കൊട്ടാരസദൃശ്യങ്ങളായ വസതികളാണ് ഒരുക്കിയിരിക്കുന്നത്. ആറുവരി സമുദ്രാന്തര ടണല്‍ നിര്‍മിച്ചാണ് ദ്വീപുകളെ ബീച്ചുകളുമായി ബന്ധിപ്പിച്ചിരിക്കുന്നത്. പ്രധാന ദ്വീപില്‍നിന്ന് ചുറ്റുമുള്ള ദ്വീപുകളിലേക്ക് 300 മീറ്റര്‍ വ്യാപ്തിയും 30 മീറ്റര്‍ ഉയരവുമുള്ള ടണലാണുള്ളത്. ദ്വീപുകളുടെ എല്ലാ ഭാഗങ്ങളിലേക്കും മോണോ റെയില്‍ സര്‍വീസും ഒരുക്കിയിട്ടുണ്ട്. ഷാരുഖ് ഖാനെപ്പോലെയുള്ള താരങ്ങള്‍ക്ക് ജുമൈറയില്‍ വില്ലകളുണ്ട്. 

പാം ജബല്‍ അലി 

ഒക്ടോബര്‍ 2002ല്‍ ആരംഭിച്ച ഈ പദ്ധതി ഇപ്പോള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. പാം ജുമൈറയേക്കാളും 50 ശതമാനം വലുതാണ് ജബല്‍ അലി. 2008 ലുണ്ടായ സാമ്പത്തിക ഞെരുക്കത്തെത്തുടര്‍ന്ന് നിര്‍മാണം മുടങ്ങിയ പദ്ധതി വീണ്ടും ആരംഭിച്ചിട്ടില്ല. നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ 2,50,000 ആളുകള്‍ക്ക് ഈ സമുദ്ര ലോകത്ത് താമസിക്കാനാകുമെന്ന് കണക്കാക്കപ്പെടുന്നു. 

പാം ദൈറ 

2007 ഒക്ടോബറോട് ദൈറ ദ്വീപ സമൂഹത്തിന്റെ അടിത്തറ നിര്‍മാണം 20 ശതമാനത്തോളം പൂര്‍ത്തിയായി. 2008ല്‍ 300 മില്യണ്‍ മണല്‍ക്യുബിക് മീറ്റര്‍ മണല്‍ പ്രദേശം രൂപപ്പെട്ടു. 2008ല്‍ ഡിസൈനില്‍ അല്‍പ്പം മാറ്റം വരുത്തി. ഇനിയും വിവിധ ഘട്ടങ്ങള്‍ പൂര്‍ത്തീകരിക്കാനായി ഉണ്ട്. പാം ദൈറ എന്ന പേര് നഖീല്‍ മാറ്റി ദൈറ ദ്വീപുകളെന്ന് പേരും നല്‍കി. പക്ഷേ ഈ പ്രൊജക്ട് തത്കാലം നിര്‍ത്തി വച്ചിരിക്കുകയാണ്. 

'മര്‍സ അല്‍ അറബ്' 

ദുബായിയുടെ ടൂറിസം, ഹോസ്പിറ്റാലിറ്റി രംഗങ്ങളില്‍ വലിയ സാധ്യതകളിലേക്കാണ് 'മര്‍സ അല്‍ അറബ്' തുറക്കുന്നത്. 20 ദശലക്ഷം ടൂറിസ്റ്റുകളെ വര്‍ഷം ദുബായിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് 2020ല്‍ ഈ പ്രോജക്ട് പൂര്‍ത്തിയാവുക.ഒരു ദ്വീപില്‍ വിവിധ റിസോര്‍ട്ടുകളും മറൈന്‍ പാര്‍ക്കും തീയേറ്ററുകളമൊക്കെയാണുണ്ടാകുക. മാത്രമല്ല മൂന്നൂറോളം സമുദ്രാഭിമുഖ വസതികളും ഉണ്ടായിരിക്കും. രണ്ടാമത്തെ ദ്വീപ് പതിനാലോളം ആഢംബര വസതികളും ഹോട്ടലുകളുമുള്ള സ്വകാര്യ ദ്വീപുകളായിരിക്കും.സന്ദര്‍ശകര്‍ക്ക് മികച്ച അനുഭവം സമ്മാനിക്കുന്നതിനായി വൈല്‍ഡ്‌വാഡി വാട്ടര്‍പാര്‍ക്കിനെ റോഡിന്റെ അടുത്തുനിന്ന് ബീച്ചിന്റെ സമീപത്തേക്ക് മാറ്റുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :