മസ്കത്ത് - സലാല പാതയില്‍ ആദിമോന് ചേര്‍ന്ന് ഖര്നിലുണ്ടായ ബസ് അപകടത്തില്‍ രണ്ട് പേര് മരിച്ചതായി റോയല്‍ ഒമാന്‍ പോലീസ് . ഒരു ഫിലിപ്പൈന്‍സ് സ്വദേശിയും ബംഗ്ലാദേശ് സ്വദേശിയുമാണ് മരിച്ചത്. 30ല്‍ അധികം പേര്‍ക്ക് പരുക്കേറ്റു.
സലാലയില്‍ നിന്ന് ദുബൈലേക്ക് പുറപ്പെട്ട ഗള്‍ഫ് ട്രാന്സ്പോപര്ട്ട് കമ്പനി ബസും മസ്കത്തില് നിന്നും സലാലയിലേക്ക് തിരിച്ച ഗള്‍ഫ് ലൈന്‍ കമ്പനി ബസുമാണ് അപകടത്തില്‍ പെട്ടത്. വ്യാഴാഴ്ച രാത്രി 11.45ഓടെയായിരുന്നു അതിവേഗതയില്‍ വന്ന രണ്ട് ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചത്. വിദഗ്ധ ആരോഗ്യ പരചരണം ലഭ്യമാക്കി വരികയാണെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
ആദം ആശുപത്രിയില്‍ വെച്ച് പ്രാഥമിക ചികിത്സ ലഭ്യമാക്കിയെങ്കിലും വിദഗ്ധ ചികിത്സക്കായി പരുക്കേറ്റ 22 പേരെ നിസ്വ ആശുപത്രിയിലേക്ക് മാറ്റി. 12 പേരുടെ പരുക്ക് സാരമുള്ളാണ്. ഒരാളെ ഐ സി യുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.