കേരളാ ഹയർ സെക്കൻഡറി പരീക്ഷയിൽ യുഎഇയിലെ എട്ടു സ്കൂളുകളില്‍ രണ്ടെണ്ണത്തിന് നൂറുമേനി. പരീക്ഷ എഴുതിയ 612 വിദ്യാർഥികളിൽ 574 പേരും ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടി. 93.79 ശതമാനം വിജയം.
അബുദാബി ദ് മോഡൽ സ്കൂളിനും ഫുജൈറ ഇന്ത്യൻ സ്കൂളിനുമാണ് മുഴുവന്‍ പേരെയും വിജയിപ്പിക്കാനായത്. എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ 20 വിദ്യാര്‍ഥികളില്‍ ഒന്‍പത് പേരും അബുദാബി ദ് മോഡൽ സ്കൂളിലെ കുട്ടികളാണ്. ഏറ്റവും കൂടുതല്‍ പേരെ പരീക്ഷയ്ക്കിരുത്തിയ ദുബായ് ന്യൂ ഇന്ത്യന്‍ മോഡല്‍ സ്കൂളിലെ എട്ടു വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസുണ്ട്. ഷാര്‍ജ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്കൂളിലെ രണ്ടും
ഫുജൈറ ഇന്ത്യൻ സ്കൂളിലെ ഒരു വിദ്യാര്‍ഥിക്കും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. അൽഐൻ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്കൂള്‍, ദുബായ് ഗള്‍ഫ് മോഡല്‍ സ്കൂള്‍, ഉമ്മുല്‍ഖുവൈനിലെ ദ് ഇംഗ്ലീഷ് സ്കൂള്‍, റാസല്‍ഖൈമയിലെ ന്യൂ ഇന്ത്യന്‍ സ്കൂള്‍ എന്നിവയ്ക്ക് നേരിയ വ്യത്യാസത്തിലാണ് നൂറു മേനി നഷ്ടമായത്. എന്നാല്‍ മുന്‍ വര്‍ഷങ്ങളിലെ വിജയ ശതമാനം നിലനിര്‍ത്താന്‍ പല സ്കൂളുകള്‍ക്കും ആയില്ല.