ദുബായ് രാജ്യാന്തര വിമാനത്താവളങ്ങളില്‍ ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും ദേഹപരിശോധന ഒഴിവാക്കുന്നു. സന്തോഷകരവും ആയാസ രഹിതവുമായ യാത്ര സാധ്യമാക്കുകയാണ് ലക്ഷ്യമെന്ന് വിമാനത്താവള അധികൃതര്‍അറിയിച്ചു.
ദേഹ പരിശോധന മൂലം ഗര്‍ഭിണികള്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ നേരിടരുത് എന്നതാണ് ഈ നീക്കത്തിന് അധികൃതരെ പ്രേരിപ്പിച്ചത്. സംശയാസ്പദമായ സാഹചര്യങ്ങളില്‍ മാത്രമേ ഇനി ഗര്‍ഭിണികളെയും കുട്ടികളെയും പരിശോധനാവിധേയമാക്കൂ. ഇത് വിദഗ്ധരായ വനിതാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്മാത്രമായിരിക്കും. യാത്രയില്രക്ഷിതാക്കളുടെ പ്രയാസം ഒഴിവാക്കാനാണ് കുട്ടികള്‍ക്ക് പരിശോധയില്ഇളവ് നല്‍കുന്നത്. എന്നാല്ട്രോളിയിലാണെങ്കില്പോലും അടിയന്തര ഘട്ടങ്ങളില്കുട്ടികളെ എടുത്ത് പരിശോധിക്കും.
ഇതുമൂലം കുട്ടികള്‍ക്ക് മറ്റു ആരോഗ്യ പ്രശ്നങ്ങളൊന്നും ഉണ്ടാകില്ലെന്നും വ്യക്തമാക്കുന്നു. സഞ്ചാരികള്‍ക്ക് സുഖകരമായ യാത്ര ഒരുക്കുന്നതിനായി രാജ്യാന്തര നിലവാരത്തിലുള്ള അത്യാധുനിക സംവിധാനങ്ങളാണ് ദുബായ് രാജ്യാന്തര വിമാനത്താവളങ്ങളില്ഒരുക്കിയിരിക്കുന്നത്. കൂടാതെ വിദഗ്ധ പരിശീലനം നേടിയ ഉദ്യോഗസ്ഥരുടെ സേവനവും ലഭ്യമാണ്.