E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:03 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

തൊഴിൽ തർക്കം പരിഹരിക്കാൻ പുതിയ കാര്യാലയം വരുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

labours
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

 തൊഴില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ പുതിയ കാര്യാലയം തുറക്കുമെന്ന് സ്വദേശി വല്‍ക്കരണ , മാനവ വിഭവശേഷി മന്ത്രാലയം. തൊഴില്‍ മേഖലയിലെ പുരോഗതിക്കായി വെവ്വേറെ മൂന്നു കാര്യാലയങ്ങള്‍ തുറക്കാനാണ് പദ്ധതി.

സ്വദേശി വല്‍ക്കരണ , മാനവ വിഭവശേഷി മന്ത്രി സ്വഖ്‌ര്‍ ബിന്‍ ഗബ്ബാശാണ് ഇതുസംബന്ധിച്ചുള്ള വിജ്ഞാപനം പുറത്തുവിട്ടത്. തൊഴില്‍ തര്‍ക്ക കേസുകള്‍ പരിഹരിക്കുന്നതിനുള്ള പുതിയ കേന്ദ്രത്തിനു ‘ തവാഫഖ്’ എന്നാണു മന്ത്രാലയം പേരിട്ടത്. ആദ്യഘട്ടത്തില്‍ അബുദാബിയിലും ദുബായിലും ആയിരിക്കും തവാഫഖ് തുറക്കുക.

തൊഴില്‍ അവകാശങ്ങള്‍ സംബന്ധിച്ച് തൊഴിലാളികളിലും തൊഴിലുടമകളിലും അവബോധമുണ്ടാക്കുന്നതിനു മാത്രമായി തുറക്കുന്നതാണ് രണ്ടാമത്തെ കേന്ദ്രം.തൊഴില്‍ മേഖല കുറ്റമറ്റതാക്കുന്നതിനായി തുറക്കുന്ന ഈ കേന്ദ്രം ‘തൗജീഹ്’ എന്ന പേരിലായിരിക്കും അറിയപ്പെടുക. സ്വകാര്യമേഖലയിലെ സ്ഥാപനങ്ങളുടെ സേവനം കൃത്യമായി വിലയിരുത്തുന്നതിനും പോരായ്മകള്‍ നികത്തുന്നതിനും വേണ്ടി തുറക്കുന്ന മൂന്നാമത്തെ കാര്യാലയം ‘ തഖ് യീം ‘ ആയാണ് നിലവില്‍ വരിക.സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ സ്മാര്‍ട്ട് സ്ഥാപനങ്ങളാക്കുന്ന സര്‍ക്കാര്‍ സ്ട്രാറ്റജിയുടെ ഭാഗമാണ് മന്ത്രാലയ മേല്‍ നോട്ടത്തില്‍ തുറക്കുന്ന മൂന്നു കേന്ദ്രങ്ങളുമെന്നു മന്ത്രി പറഞ്ഞു.

യു എ ഇ തൊഴില്‍ മേഖല സമഗ്ര നിരീക്ഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരാനും സേവനങ്ങള്‍ക്ക് ദ്രുതവേഗം വരുത്താനും പുതിയ സേവന സ്ഥാപനങ്ങള്‍ കൊണ്ടാകുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

തവാഫഖ് തൊഴിലാളികള്‍ക്ക് പ്രതീക്ഷ

തൊഴില്‍തര്‍ക്ക കേസുകള്‍ ഉണ്ടാകുമ്പോള്‍ ഇപ്പോള്‍ മന്ത്രാലയത്തിലാണ് പരാതി നല്‍കുന്നത്. ഇതിനുവേണ്ടി മാത്രം ഒരു കാര്യാലയം നിലവില്‍ വരുന്നതോടെ തൊഴില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാനും കേസുകള്‍ സമയനഷ്ടം കൂടാതെ തീര്‍പ്പാക്കാനും മതിയായ സമയ പരിധി ലഭിക്കുമെന്നാണ് കരുതുന്നത്. കേസുകളില്‍ കോടതിയിലേക്ക് നീക്കുന്നതിനുമുന്‍പ് തന്നെ മന്ത്രായ മധ്യസ്ഥതയില്‍ പ്രശ്നം അനുനയിപ്പിക്കാനാണ് ശ്രമിക്കുക. ഇതിനായി ലേബര്‍ കണ്‍സല്ട്ടന്ടുമാര്‍ കാര്യാലയങ്ങളില്‍ ഉണ്ടാകും. ഇവര്‍ മുഖേന ആവശ്യമായ നിയമോപദേശവും ലഭിക്കും. തൊഴിലാളികളുടെ സംശയ ദൂരീകരണത്തിനും അവസരമുണ്ടാകും. തൊഴില്‍ മന്ത്രാലയത്തില്‍ ലഭിച്ചിരുന്ന മുഴുവന്‍ സേവനവും താവാഖിലേക്ക് മാറുമെന്നാണ് അറിയുന്നത്.

സ്വദേശികളായ നാല് സൂപര്‍വൈസര്‍ മാരുടെ സേവനം കേന്ദ്രത്തിലുണ്ടാകുമെന്നു മന്ത്രാലയ അധികൃതര്‍ വ്യക്തമാക്കി. നിയമ ബിരുദമുള്ള ഉദ്യോഗസ്ഥരടക്കം 50 ജീവനക്കാരെയാണ് സേവനങ്ങള്‍ക്കായി നിയമിക്കുക. പതിനായിരം ദിര്‍ഹമില്‍ കുറയാത്ത വേതനം നിശ്ചയിച്ചായിരിക്കും തവാഫഖ് കാര്യാലയത്തിലെ ഉദ്യോഗസ്ഥ നിയമനം.

തൗജീഹ് സേവനം പ്രധാനമായും തൊഴിലുടമകളിലാണ് കേന്ദ്രീകരിക്കുക. തൊഴിലാളികളുടെ അവകാശങ്ങള്‍ സംബന്ധിച്ച് അവബോധം സൃഷ്ടിക്കുന്നതോടൊപ്പം തൊഴില്‍ കരാറുകളും ഇതുവഴി ലഭ്യമാക്കും. രാജ്യത്തെ തൊഴില്‍ സംബന്ധിയായ മന്ത്രാലയ തീരുമാനങ്ങള്‍, ഇതര ഫെഡറ ല്‍ തൊഴില്‍ നിയമങ്ങള്‍ എന്നിവ സ്പോണ്‍സര്‍മാര്‍ക്ക് കൃത്യമായി ബോധ്യപ്പെടുത്തും. തൊഴിലാളികള്‍ക്കുള്ള തൊഴില്‍ സാക്ഷ്യപത്രങ്ങളും ബോധവല്‍ക്കരണം ലക്ഷ്യമിട്ടുള്ള ലഘുലേഖകളും എല്ലാം ഇതുവഴിയാണ് വിതരണം ചെയ്യുക..

നിക്ഷേപകരുടെ അപേക്ഷകൾക്ക് സ്വാഗതം

പുതിയ മൂന്ന് സ്ഥാപനങ്ങളും തുടങ്ങാൻ താല്പര്യമുള്ള നിക്ഷേപകരിൽ നിന്നും മേയ് 10 ( ബുധൻ ) മുതൽ മേയ് 28 വരെ അപേക്ഷകൾ സ്വീകരിക്കും.

- മെയിൽ വഴിയാണ് അപേക്ഷകൾ അയക്കേണ്ടത്

വിലാസം

തൗജീഹ് : Tawjeeh@mohre.gov.ae

തവാഫഖ്‌ : TawafQ@mohre.gov.ae

തഖ്യീം : Taqieem@mohre.gov.ae

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :