E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:03 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

മൊറോക്കോ ടാന്‍ ടാന്‍ മൗസ്സെം ഫെസ്റ്റിവലില്‍ ഇമറാത്തി പൈതൃകം ജ്വലിപ്പിച്ച് യുഎഇയും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

UAE IN TAN TAN MOROCCAN FESTIVAL PIC-1
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അറ്റ്‌ലാന്റിക് സമുദ്രത്തിലേക്ക് കയറുന്ന മണല്‍ കയറ്റങ്ങളിലൂടെ കടന്നുപോകുന്ന കുന്നിന്‍ മുകളില്‍ നടക്കുന്ന മൊറോക്കോ ടാന്‍ ടാന്‍ മൗസെം ഫെസ്റ്റിവലില്‍ യുഎഇയുടെ സാനിധ്യം ശ്രദ്ധേയമാവുന്നു. നൂറിലധികം കറുത്ത ആഫ്രിക്കന്‍ കൂടാരങ്ങള്‍ക്കൊപ്പം പരമ്പരാഗത രീതിയിലുള്ള വിശാലമായ മജ്‌ലിസിലാണ് യുഎഇയിലെ അല്‍ അയാല സംഘം സഹാറന്‍ മരുഭൂമിയില്‍ നടക്കുന്ന ആദിവാസി ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നത്. മൊറോക്കോയിലെ തെക്കന്‍ പ്രദേശത്ത് പരമ്പരാഗത കാലാ സാംസ്‌കാരിക പരിപാടികളുമായി നടക്കുന്ന ഫെസ്റ്റിവല്‍ ഈ മാസം അഞ്ചു മതലാണ് ആരംഭിച്ചത്. ബുധനാഴ്ച സമാപിക്കും.

അബുദാബി കള്‍ചര്‍ പ്രോഗ്രാംസ് ആന്‍ഡ് ഹെറിറ്റേജ് ഫെസ്റ്റിവല്‍സ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് യുഎഇയില്‍ നിന്നുള്ള 200 ആദിവാസി പ്രതിനിധി സംഘം ഇത്തവണ പൈതൃകോല്‍സവത്തില്‍ പങ്കെടുക്കുന്നത്. 13 വര്‍ഷം പഴക്കമുള്ള ടാന്‍ ടാന്‍ മൗസെം എന്ന ഫെസ്റ്റിവലില്‍ ഇത്തവണ പ്രത്യേക അതിഥിയായാണ് യുഎഇ പങ്കെടുക്കുന്നത്. പരമ്പരാഗത എമിറാത്തി ടെന്റുകള്‍ സജ്ജീകരിച്ച പ്രത്യേക ക്യാംപില്‍ യുഎഇയിലെ പരമ്പരാഗത രീതികള്‍, പാരമ്പര്യങ്ങള്‍, പൈതൃകം എന്നിവ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. അബുദാബി ജനറല്‍ വിമന്‍സ് യൂണിയനിലെ സ്ത്രീകളാണ് പരമ്പരാഗത എമറാത്തി ഭക്ഷണം തയ്യാറാക്കുന്നതും സന്ദര്‍ശകര്‍ക്ക് വിതരണം ചെയ്യുന്നതും. വിവിധ കരകൗശല പ്രദര്‍ശനങ്ങള്‍ക്കൊപ്പം ശില്‍പശാലകളും കൂടാരങ്ങളിലെത്തുന്ന സന്ദര്‍ശകര്‍ക്ക് വശ്യത പകരുന്നു.

ക്യാമല്‍ റേസിംഗ് ഫെഡറേഷനും സൈ്വഹാന്‍ വെറ്റിനറി റിസര്‍ച്ച് സെന്ററും ഒട്ടേറെ ഒട്ടക ഓട്ട മത്സരങ്ങള്‍ സംഘടിപ്പിക്കുകയും ഒട്ടക സംരക്ഷണ പരിപാലന രീതികള്‍ അവതരിപ്പിക്കുകയും ചെയ്യുന്നു. എമറാത്തി സംഗീതജ്ഞര്‍ പരമ്പരാഗതമായ വ്യത്യസ്ത സംഗീതോപകരണങ്ങളുമായി അയാല ഫോക്ലോര്‍ ഡാന്‍സും സംഗീത പരിപാടികളും നടത്തുന്നു. എമറാത്തി ഗായകരും കവികളും തലമുറകളായി വാമൊഴിയായും മറ്റും കൈമാറിയ ആചാരങ്ങള്‍ സാംസ്‌കാരിക സവാരികളിലും മറ്റും പങ്കെടുത്ത് അവതരിപ്പിക്കുന്നതും ലോക സഞ്ചാരികള്‍ക്ക് കൗതുകം പകരുന്നു. 

അബുദാബി ഫുഡ് കണ്ട്രോള്‍ അതോറിറ്റി ഫെസ്റ്റിവല്‍ നഗരിയിലെത്തുന്നവര്‍ക്ക് ഈന്തപ്പന പരിപാലനത്തെക്കുറിച്ച് പ്രാദേശിക ഗോത്രവര്‍ഗ്ഗങ്ങളുമായി സംസാരിക്കുകയും പരിശീലനം നല്‍കുകയും ചെയ്യുന്നുണ്ട്. യുഎഇയുടെ സാംസ്‌കാരിക പാരമ്പര്യങ്ങള്‍ മൊറോക്കോ ജനതക്കു കൈമാറുന്ന സാംസ്‌കാരിക വിനിമയ പരിപാടികളും നടക്കുന്നു. മല്‍സ്യബന്ധനം, മുത്തുവാരല്‍, ബോട്ട് യാത്ര തുടങ്ങിയ പാരമ്പര്യ തൊഴിലുകളും ഓപ്പണ്‍ എയര്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുന്നു.

യുഎഇ രാഷ്​ട്ര പിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ മൊറോക്കോയുമായുള്ള ഉഭയകക്ഷി ബന്ധം ആരംഭിച്ചതു മുതല്‍ മൊറോക്കോ യുഎഇയുടെ നല്ല സുഹൃത്തായി തുടരുന്നു. മൊറോക്കോയിലെ ഏറ്റവും ആകര്‍ഷണീയമായ ഗുണവിഷേഷങ്ങളും പരമ്പരാഗത രീതികളും ടാന്‍ ടാന്‍ മൗസെം പ്രദര്‍ശനത്തിലുണ്ട്. പരസ്പര സാംസ്‌കാരിക വിനിമയത്തിന്റെ ഭാഗമാണ് ഈ ഫെസ്റ്റിവലെന്ന് അബുദാബി കള്‍ചര്‍ പ്രോഗ്രാംസ് ആന്‍ഡ് ഹെറിറ്റേജ് ഫെസ്റ്റിവല്‍സ് കമ്മിറ്റി കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ അബ്ദുള്ള ബുത്തി അല്‍ ഖുബൈസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

യുനെസ്‌കോയുടെ ഓറല്‍ ഇന്‍കാന്‍ബിലിറ്റിലെ സാംസ്‌കാരിക പൈതൃകത്തില്‍ രേഖപ്പെടുത്തപ്പെട്ടതാണ് ഈ ഉത്സവം. യുഎഇയുടെ തനതു പാരമ്പര്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനും ഈ ഫെസ്റ്റിവലിലെ സാനിധ്യം വളരെ അത്യന്താപേക്ഷിതമാണെന്ന് അബുദാബി കള്‍ചര്‍ അതോറിറ്റി പറഞ്ഞു. ഈ ഫെസ്റ്റിവലിനെ ലോക പ്രശസ്തമാക്കാന്‍ യുഎഇയുടെ സാനിധ്യവും പങ്കാളിത്തവും സഹായിക്കുമെന്നും അല്‍ ഖുബൈസി പറഞ്ഞു.  

പുരാതന സഹാറന്‍ നാടോടി പാരമ്പര്യത്തിലാണ് ഈ ഫെസ്റ്റിവല്‍ എന്നതാണ് ഈ ഫെസ്റ്റിവല്‍ ലോക ശ്രദ്ധനേടുന്നത്. ഒരു നൂറ്റാണ്ടു മുമ്പ് മൊറോക്കോ മുതല്‍ സെനെഗല്‍, മാലി എന്നിവിടങ്ങളില്‍ നിന്നുള്ള സഹാറ മരുഭൂമിയില്‍ നിന്നുള്ള ഗോത്രവര്‍ഗങ്ങള്‍ ടാന്‍ ടാനില്‍ വര്‍ഷത്തിലൊരിക്കല്‍ വസന്തകാലത്ത് സാധാരണയായി ഒത്തുചേരാറുണ്ടായിരുന്നുവത്രെ. പരസ്പരം വാര്‍ത്തകള്‍ കൈമാറാനും വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും വിവാഹിതരാകാനും അവരുടെ സംസ്‌കാരം പങ്കുവെക്കാനും ആഘോഷിക്കാനും ഈ സംഗമം ഉപയോഗിച്ചു. സംഗീതം, നൃത്തം, കവിത എന്നിവയിലൂടെ സാംസ്‌കാരിക കൈമാറ്റവും നടന്നിരുന്നു.

രാഷ്​ട്രീയ അസ്ഥിരത പിന്നീട് മൗസീം ഫെസ്റ്റിവല്‍ തടസപ്പെടുത്തുകയായിരുന്നു. 1960കളില്‍ ഒരു പുനരുജ്ജീവന ശ്രമം നടന്നെങ്കിലും അത് വിജയിച്ചില്ല. എന്നാല്‍ യുനെസ്‌കോയുടെ കുടക്കീഴില്‍ മെറോക്കോയിലെ രാജാവ് മുഹമ്മദ് ആറാമന്റെ അനുഗ്രഹത്തോടെ 2004ലാണ് ഉത്സവം വീണ്ടും ആരംഭിച്ചത്.

ടാന്‍ ടാന്‍ നഗരത്തിന്റെ പ്രാന്തപ്രദേശത്ത് സഹാറ മലയുടെ അടിവാരത്തില്‍ പഴയ കാലത്തെ 250 ആഫ്രിക്കന്‍ കൂടാരങ്ങള്‍ ഈ ഫെസ്റ്റിവലിനായി സ്ഥാപിച്ചിട്ടുള്ളതാണ് ഫെസ്റ്റിവല്‍ നഗരിയുടെ പൈതൃകം സമ്മാനിക്കുന്നത്. അറ്റ്‌ലാന്റിക് പ്രദേശത്തെ വ്യത്യസ്ത തരം സഹ്രാവരി വിഭാഗത്തില്‍പ്പെട്ടതാണ് ഓരോ കൂടാരങ്ങളും. യുഎഇയിലെ പരമ്പരാഗത ടെന്‍ഡുകളും വേറിട്ട ഭംഗിയാണ് ഫെസ്റ്റിവല്‍ നഗരിയില്‍ നല്‍കുന്നതെന്ന് യുഎഇ സാംസ്‌കാരിക അതോറിറ്റി അധികൃതര്‍ പറയുന്നു.

ഉത്സവകാലം മുഴുവന്‍ നാടോടി ഗോത്രവര്‍ഗം മൊറോക്കോയിലെ ഓരോ പ്രദേശത്തെയും അവരുടെ പരമ്പരാഗത രീതികള്‍, കരകൗശലങ്ങള്‍, സംഗീതം, കവിത, ആദിവാസി സംസ്‌കാരം എന്നിവ ഇവിടെ പ്രദര്‍ശിപ്പിക്കുന്നു. 13 ഹെക്ടര്‍ വിസ്തൃതിയിലുള്ള പൈതൃകോല്‍സവ നഗരിയില്‍ കുതിരപ്പന്തയം, ഒട്ടകപ്പന്തയം എന്നീ അറേബ്യന്‍ സാസ്‌കാരിക കായിക മല്‍സരങ്ങളും പതിനായിരങ്ങളെ ആകര്‍ഷിക്കുന്നു. ഉല്‍സവത്തോടനുബന്ധിച്ച് ടാന്‍ ടാന്‍ ടൗണില്‍ നടത്തിയ സാംസ്‌കാരിക പരേഡില്‍ ചിബിക, ഔട്ട്ത്തിയ എന്നിവിടങ്ങളില്‍ നിന്നുള്ള നാടോടി പരിപാടികള്‍, എമറാത്തി കലാകാരന്മാരുടെ പരമ്പരാഗത നൃത്തവും സംഗീത വാദ്യോപകരണ വിരുന്നും, മൊറോക്കോയിലെ തെക്കന്‍ സഹാറ ജനതയായ ഹസ്സാനി വിഭാഗക്കാരുടെ സെനഗല്‍സ് ബാന്‍ഡുകള്‍ എന്നിവ ഈ വര്‍ഷത്തെ ഫെസ്റ്റിവലിലെ പ്രധാന ആതര്‍ഷണമായിരുന്നു.

ഫെസ്റ്റിവല്‍ ആരംഭ ദിവസം മുതല്‍ യുഎഇ ക്യാംപിലേക്കെത്തുന്ന സന്ദര്‍ശക പ്രവാഹം പ്രതീക്ഷിച്ചതിനേക്കാളേറെയാണെന്ന് അബുദാബി കള്‍ചര്‍ പ്രോഗ്രാംസ് ആന്‍ഡ് ഹെറിറ്റേജ് ഫെസ്റ്റിവല്‍സ് കമ്മിറ്റി ചൂണ്ടിക്കാട്ടി. എമറാത്തി പാരമ്പര്യങ്ങളെയും ജീവിതത്തെയുംകുറിച്ച് അറിയാന്‍ കൗതുകത്തോടെയാണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള മൊറോക്കോ ജനത എത്തുന്നത്. ഉത്സവത്തിന്റെ ഭാഗമായി ഒട്ടേറെ ശില്‍പശാലകളിലൂടെയും സാംസ്‌കാരിക പരിപാടികളിലൂടെയും യുഎഇ സാംസ്‌കാരിക കൈമാറ്റം ആഫ്രിക്കന്‍ രാജ്യത്ത് നടക്കുന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :