എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഗള്‍ഫിലെ സ്കൂളുകള്‍ക്ക് തിളക്കമാര്‍ന്ന വിജയം. സംസ്ഥാന ശരാശരിയെക്കാള്‍ മികച്ച പ്രകടനം ഗള്‍ഫിലെ സ്കൂളുകള്‍ കാഴ്ചവച്ചപ്പോള്‍ വിജയ ശതമാനം 98.64 ആയി ഉയര്‍ന്നു.
യുഎഇയിലെ ഒന്‍പത് സ്കൂളുകളില്‍നിന്നായി പരീക്ഷ എഴുതിയ 515 പേരില്‍ 508 പേര് ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടി. 36 പേര്‍ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. ഒന്‍പതില്‍ എട്ട് സ്കൂളുകള്‍ക്കും നൂറു മേനി വിജയമുണ്ട്. 141 വിദ്യാര്‍ഥികളെ പരീക്ഷയ്ക്കിരുത്തി മുഴുവന്‍ പേരെയും വിജയിപ്പിച്ച അബുദാബി മോഡല്‍ സ്കൂളാണ് ഗള്‍ഫില്‍ മിന്നുന്ന വിജയം കാഴ്ചവച്ചത്. ഇവിടത്തെ 24 വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. ദുബായിലെ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്കൂള്‍, ഗള്‍ഫ് മോഡല്‍ സ്കൂള്‍, ഷാര്‍ജ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്കൂള്‍, അല്‍ഐന്‍ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്കൂള്‍, ഉമ്മുല്‍ഖുവൈനിലെ ദ് ഇംഗ്ലീഷ് സ്കൂള്‍, ന്യൂ ഇന്ത്യന്‍ സ്കൂള്‍, ഫുജൈറ ഇന്ത്യന്‍ സ്കൂള്‍ എന്നിവയാണ് നൂറുമേനി വിജയം നേടിയത്. റാസല്‍ഖൈമ ന്യൂ ഇന്ത്യന്‍ സ്കൂളില്‍ പരീക്ഷ എഴുതിയ 46 വിദ്യാര്‍ഥികളാണ് ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടിയത്.