രണ്ടായിരത്തിലധികം ഇന്ത്യന്‍ സിനിമകളുമായി റിലയന്‍സിന്റെ മൂവി ഓണ്‍ ഡിമാന്‍ഡ് പ്ലാറ്റ് ഫോം. ബിഗ് ഫ്ളിക്സ് എന്ന പേരില്‍ അവതരിപ്പിക്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമില്‍ മലയാളവും ഹിന്ദിയും അടക്കം ഒന്‍പത് ഭാഷകളിലുള്ള സിനിമകള്‍ ലഭ്യമാകും.
ലോകപ്രശസ്ത വീഡിയോ ഓണ്‍ ഡിമാന്‍ഡ് ആപ്ലിക്കേഷനായ നെറ്റ് ഫ്ളിക്സിന്റെ മാതൃകയിലാണ് റിലയന്‍സിന്റ പുതിയ ആപ്ലിക്കേഷന്‍ വരുന്നത്. വിവിധ ഭാഷകളിലുള്ള ഇന്ത്യന്‍ സിനിമകളാകും ഈ ആപ്ലിക്കേഷനിലുണ്ടാവുക. മലയാളം സിനിമകള്‍ മാത്രം ആയിരത്തോളം വരും.
രണ്ട് വ്യത്യസ്ത പാക്കേജുകളിലാണ് ബിഗ് ഫ്ളിക്സ് അവതരിപ്പിക്കുന്നത്. അന്‍പതു രൂപയുടെ പാക്കേജില്‍ ഒരു മാസം സിനിമകള്‍ സൗജന്യമായി ആസ്വദിക്കാം. വാര്‍ഷിക പാക്കേജ് 500 രൂപയാണ് നിരക്ക്. വിന്‍ഡോസ്, ആപ്പിള്‍, ആന്‍ഡ്രോയ്ഡ് തുടങ്ങി വിവിധ പ്ലാറ്റ് ഫോമുകളില്‍ ബിഗ് ഫ്ളിക്സ് ഉപയോഗിക്കാം. ഒരു അക്കൗണ്ട് ഉപയോഗിച്ച് ഒരേ സമയം അഞ്ച് ഡിവൈസുകളില്‍ വരെ ബിഗ് ഫ്ളിക്സ് ഉപയോഗിക്കാനാകും. ബിഗ് ഫ്ളിക്സ് ആപ്ലിക്കേഷനുകള്‍ വഴി സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്ത ശേഷം ഓഫ് ലൈനായും ഇവ കാണാന്‍ സാധിക്കും.