ഇന്ത്യയില്‍ നിന്ന് ഒമാനിലേക്ക് എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് സ്പോണ്‍സറില്ലാത്ത ടൂറിസ്റ്റ് വീസകള്‍ അനുവദിക്കാന്‍ തീരുമാനം. ട്രാവല്‍ ആന്‍ഡ് ടൂറിസം ഓഫീസുകളും നക്ഷത്രപദവിയുള്ള ഹോട്ടലുകളും വഴി എത്തുന്ന സഞ്ചാരികള്‍ക്കായിരിക്കും ഈ ആനുകൂല്യം ലഭിക്കുക.
ഇന്ത്യയടക്കം നാലു രാജ്യങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ക്കാണ് നിബന്ധനകള്‍ക്ക് വിധേയമായി വീസ ചട്ടങ്ങളില്‍ ഇളവ് അനുവദിച്ചിരിക്കുന്നത്. ഇതനുസരിച്ച് ട്രാവല്‍ ആന്‍ഡ് ടൂറിസം ഏജന്‍സികളും ത്രീസ്റ്റാറിനു മുകളില്‍ റേറ്റിങ്ങുള്ള ഹോട്ടലുകളും വഴി സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ സ്പോണ്‍സറില്ലാതെ വീസ അനുവദിക്കും. ഇന്ത്യക്ക് പുറമേ റഷ്യ, ഇറാന്, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. ഒരുമാസത്തെ കാലാവധിയുള്ള വീസയായിരിക്കും അനുവദിക്കുക. താല്പര്യമുള്ളവര്ക്ക് വീസ കാലാവധി ദീര്‍ഘിപ്പിക്കാനും അവസരമുണ്ട്. ഇരുപത് റിയാലായിരിക്കും ഈ വീസകളുടെ നിരക്ക്.
റോയല്‍ ഒമാന്‍ പൊലീസും ടൂറിസം വകുപ്പും സഹകരിച്ചാണ് പുതിയ ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്. ദേശീയ സാന്പത്തിക വൈവിധ്യവല്‍ക്കരണ പദ്ധതിയായ തര്ഫീദിന്റെ ഭാഗമായാണ് പുതിയ ക്രമീകപണം. ഇന്ത്യയില്‍ നിന്ന് ഒമാനിലേക്ക് കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ പുതിയ വീസ ചട്ടം വഴി സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍.