ജിദ്ദ: നാലുവര്‍ഷത്തെ സേവന കാലാവധി പൂര്‍ത്തിയാക്കി ദല്‍ഹി വിദേശ മന്ത്രാലയത്തിലേക്ക് മടങ്ങുന്ന ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രസ്, ഇന്‍ഫര്‍മേഷന്‍ ആന്റ് കള്‍ച്ചറല്‍ അഫയേഴ്സ് കോണ്‍സല്‍ ഡോ. ഇര്‍ഷാദ് അഹമ്മദിന് ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം യാത്രയയപ്പ് നല്കി.
മാധ്യമ മേഖലക്ക് ഡോ. ഇര്‍ഷാദ് അഹമ്മദ് നല്കിയ സേവനങ്ങള്‍ക്ക് പ്രത്യേകം നന്ദി പറഞ്ഞു കൊണ്ട് പ്രസിഡന്റ് പി.എം. മായിന്‍കുട്ടിയും ജനറല്‍ സെക്രട്ടറി സാദിഖലി തുവ്വൂരും മീഡിയ ഫോറത്തിന്റെ ഉപഹാരം സമ്മാനിച്ചു. കോണ്‍സുലേറ്റിലെ അദ്ദേഹത്തിന്റെ ഓഫീസില്‍ നടന്ന ചടങ്ങില്‍ ഹസന് ചെറൂപ്പ, അബ്ദുറഹ്മാന് വണ്ടൂര്‍, സി.കെ. ശാക്കിര്‍, ജലീല്‍ കണ്ണമംഗലം, ജാഫറലി പാലക്കോട്, കബീര്‍ കൊണ്ടോട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു.. ഈ മാസം അവസാനത്തോടെ ദല്‍ഹിയിലേക്കു മടങ്ങുന്ന ഡോ. ഇര്‍ഷാദിന് പകരമായി വൈ.കെ. ശുക്ല സ്ഥാനമേല്‍ക്കും.
Advertisement