E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:03 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

​സൗദിയിൽ നിന്ന് 37.50 ലക്ഷം റിയാല്‍ കടത്താനുള്ള ശ്രമം അബുദാബി കസ്റ്റംസ് പരാജയപ്പെടുത്തി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Abu Dhabi Customs   foiled smuggle SR 37,50,000 PIC
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അബുദാബി * യുഎഇ-സൗദി അറേബ്യ അതിര്‍ത്തിയായ അല്‍ ഗുവൈഫാത്ത് ചെക്ക് പോസ്റ്റിലൂടെ 37.50 ലക്ഷം സൗദി റിയാല്‍ കറന്‍സി കള്ളക്കടത്തിനുള്ള ശ്രമം അബുദാബി കസ്റ്റംസ് പരാജയപ്പെടുത്തി. ഇത്രയും റിയാല്‍ വാഹനത്തിനുള്ളില്‍ അനധികൃതമായി കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഗുവൈഫാത്ത് കസ്റ്റംസ് പരിശോധനയില്‍ പിടിച്ചെടുത്തത്. സൗദിയില്‍ നിന്ന് യുഎഇയിലേക്ക് റോഡു മാര്‍ഗം ട്രക്കില്‍ അതിര്‍ത്തി കടക്കാനെത്തിയ ഏഷ്യന്‍ സഞ്ചാരിയില്‍ നിന്നാണ് ഇത്രയും തുക പിടിച്ചെടുത്തതെന്ന് കസ്റ്റംസ് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു.

സംശയാസ്പദമായ നിലയില്‍ എത്തിയ ട്രക്കില്‍ വിശദമായ പരിശോധനക്കായി നടത്തിയപ്പോഴാണ് വാഹനത്തിന്റെ െ്രെഡവറുടെ പിന്‍ സീറ്റ് മറച്ചിരിക്കുന്ന നിലയില്‍ കണ്ടെത്തിയതും 37.50 ലക്ഷം റിയാല്‍ പിടിച്ചെടുത്തതും. നിയമ വിരുദ്ധമായി കൊണ്ടുവന്ന തുകയും വാഹനവും കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍മാര്‍ കസ്റ്റഡിയിലെടുത്ത് കേസ് റജിസ്റ്റര്‍ ചെയ്തശേഷം ആവശ്യമായ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് തൊണ്ടി സഹിതം കൈമാറി.

കസ്റ്റംസ് പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കുന്നതിനും രാജ്യാന്തര വ്യാപാരം പിന്തുണയ്ക്കുന്നതിനുമായി ഉന്നതതല കസ്റ്റംസ് നടപടിക്രമങ്ങള്‍ നിയന്ത്രണങ്ങളും കര്‍ശനമാക്കുകയും കസ്റ്റംസ് വരുമാനം വര്‍ദ്ധിപ്പിക്കുമെന്നും അബുദാബി കസ്റ്റംസ് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ആക്ടിങ് ഡയറക്ടര്‍ മുഹമ്മദ് ഖാദെം അല്‍ ഹാമിലി പറഞ്ഞു. അബുദാബി കസ്റ്റംസ് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ പ്രവത്തനങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ പരിശോധന നടപടിക്രമങ്ങള്‍ കര്‍ശനമാക്കും. ഇതിനായി വിവിധ സര്‍ക്കാര്‍ വിഭാഗങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിക്കും. പരിശോധന രീതികള്‍ മെച്ചപ്പെടുത്തുന്നതിനായി മികച്ച പരിശീലനവും വൈദഗ്ധവും ഉറപ്പാക്കും. രാജ്യത്ത് അനധികൃത വ്യാപാരം തടയുന്നതിനും രാജ്യ സുരക്ഷയും സാമ്പത്തിക സംരക്ഷണം ഉറപ്പാക്കാനുമുള്ള പ്രവര്‍ത്തനം ത്വരിതപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :