ആലപ്പുഴ ജില്ലയിലെ ഓണാട്ടുകര ദേശവാസികളുടെ ഉത്സവമായ ചെട്ടിക്കുളങ്ങര ഭരണി വേല അബുദാബിയിൽ അരങ്ങേറി. ഇന്ത്യാ സോഷ്യൽ ആൻഡ് കൾചറൽ സെന്ററിൽ നടന്ന ഭരണി വേലയ്ക്ക് യു.എ.യിലെ നൂറോളം കലാകാരൻമാർ ചുവടുവച്ചു.
ചെട്ടിക്കുളങ്ങര അമ്മയെക്കുറിച്ചുള്ള ഈരടികള്‍ക്കൊപ്പം പ്രായം മറന്ന് ചുവടുവയ്ക്കുകയായിരുന്നു അബുദാബിയിലെ ഓണാട്ടുകരക്കാര്‍. പരിപാടിയുടെ മുഖ്യ ആകർഷണമായ കുത്തിയോട്ടപ്പാട്ടും ചുവടും കാഴ്ചക്കാരിലും ആവേശമുണര്‍ത്തി. ഓണാട്ടുകരയുടെ രുചിവൈവിധ്യമായ കുതിരമുട്ടി കഞ്ഞി വേറിട്ട അനുഭവമായി സന്ദര്‍ശകര്‍ക്ക്. ചെട്ടിക്കുളങ്ങര മീന ഭരണിയോടനുബന്ധിച്ചുള്ള കുട്ടികളുടെ കെട്ടുകാഴ്ച്ചയും ഉത്സവത്തോടനുബന്ധിച്ചു ഒരുക്കിയിരുന്നു. തലസ്ഥാന നഗരിക്ക് അത്ര പരിചയമില്ലാത്ത ഭരണിവേല ആസ്വദിക്കാൻ രണ്ടായിരത്തിലേറേപ്പേര് എത്തിയിരുന്നു.