ദുബായിലെ പാര്‍ക്കിങ് പ്രശ്നം പരിഹരിക്കുന്നതിന് പുതിയ പദ്ധതികളുമായി ആര്.ടി.എ. പാര്‍പ്പിട മേഖലകളിലും ജനസാന്ദ്രത കൂടിയ മേഖലകളിലും പുതിയ പാര്‍ക്കിങ് സൗകര്യങ്ങള്‍ നിര്‍മിക്കാനാണ് പദ്ധതി.
ദുബായിലെ വര്‍ധിച്ചു വരുന്ന വാഹനപ്പെരുപ്പത്തിന്റെയും പാര്‍ക്കിങ് ദൗര്‍ലഭ്യത്തിന്റെയും പശ്ചാത്തലത്തിലാണ് പുതിയ പദ്ധതികളുമായി ആര്.ടി.എ രംഗത്തെത്തിയിരിക്കുന്നത്. പുതുതായി ബഹുനില പാര്‍ക്കിങ് മന്ദിരങ്ങള്‍ നിര്‍മിച്ച് പാര്‍ക്കിങ് പ്രശ്നത്തിന് പരിഹാരം കാണുകയാണ് ലക്ഷ്യം. എമിറേറ്റിലെ ജനവാസ മേഖലകളാണ് ഇതിനായി തിരഞ്ഞെടുക്കുന്നത്.
ആ മേഖലയിലെ താമസക്കാര്‍ക്ക് മുഴുവന്‍ പാര്‍ക്കിങ് ലഭ്യമാക്കും വിധമായിരിക്കും പുതിയ സൗകര്യങ്ങള്‍ ഉണ്ടാക്കുക. ഇന്റര്‍നാഷനല്‍ സിറ്റി, മീഡിയ സിറ്റി, നോളജ് വില്ലേജ്, ദെയ്റ എന്നീ മേഖലകളില്‍ പുതിയ ബഹുനില പാര്‍ക്കിങ് കേന്ദ്രങ്ങള്‍ നിര്‍മിക്കും. ദുബായുടെ ഏഴു മേഖലകളില്‍ പള്ളികളോട് ചേര്‍ന്ന് പാര്‍ക്കിങ് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്ന പ്രവര്‍ത്തികള്‍ പൂര്‍ത്തിയായതായും ആർടിഎ അറിയിച്ചു. നിലവില്‍ ഒന്നേകാല്‍ ലക്ഷം പാര്‍ക്കിങ് സ്ലോട്ടുകളാണ് ആര്.ടി.എയുടെ നിയന്ത്രണത്തിലുള്ളത്. ഇവയുടെ എൡണ്ണം ഗണ്യമായി വര്‍ധിപ്പിക്കുന്നതോടെ ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാനാകും.