യുഎഇയിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഭക്ഷ്യമേളയ്ക്ക് തുടക്കമായി. വേൾഡ് ഫുഡ് എക്സ്പോ 2017 എന്ന പേരിൽ നടക്കുന്ന ഭക്ഷ്യമേള പത്തു ദിവസം നീണ്ടു നില്ക്കും. ദുബായ് അല്‍ബര്‍ഷ ലുലു ഹൈപ്പർമാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ സാമ്പത്തിക മന്ത്രാലയം കൊമേഴ്സ്യല്‍ പെര്‍മിറ്റ്സ് വിഭാഗം സീനിയര്‍ മാനേജര്‍ ഖാലിദ് അല്‍ മര്‍റി ഉദ്ഘാടനം ചെയ്തു. ലോകത്തിലെ ഏറ്റവും നല്ല ഭക്ഷണം രുചിക്കൂ എന്ന പ്രമേയത്തിലുള്ള മേളയില്‍ അറബിക്, കോണ്ടിനെന്റൽ, മെക്സിക്കൻ, ചൈനീസ്, ഇന്ത്യൻ തുടങ്ങി വിത്യസ്ത ഭക്ഷ്യവിഭവങ്ങളാണ് ഒരുക്കിയിരിക്കുന്നത്
Advertisement