E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:00 AM IST

Facebook
Twitter
Google Plus
Youtube

പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി 'മെല്ലെ'

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

melle-review-new
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ആസ്വാദകന്റെ അഭിരുചിക്കനുസരിച്ച് സിനിമയുടെ ഭാവുകത്വം അടിക്കടി മാറിമറിയുന്ന പ്രവണതയാണ് മലയാള സിനിമയില്‍. ന്യൂജനറേഷന്‍ സിനിമകള്‍ പരിചയപ്പെടുത്തിയ അവതരണത്തിലെ നാടകീയതയും നവസിനിമാ സങ്കല്‍പ്പങ്ങളും ഈ ജനപ്രിയ മാധ്യമത്തെ കുറെക്കൂടെ ജീവിതത്തോട് അടുപ്പിച്ചു. എന്തൊക്കെ മാറ്റങ്ങളുണ്ടായാലും ഒരു പ്രമേയം മാത്രം പലരൂപത്തില്‍ മാറിമാറി വന്നു. പ്രണയം. ആ നിരയിലേക്കാണ് 'മെല്ലെ'യുടെ വരവ്.

നവാഗതസംവിധായകന്‍ ബിനു ഉലഹന്നാന്‍റെ 'മെല്ലെ' ഒരു സംഗീതസാന്ദ്രമായ പ്രണയചിത്രമാണ്. കുറേക്കാലത്തിന് ശേഷം മലയാളസിനിമയ്ക്ക് ലഭിച്ച  പരിപൂര്‍ണമായ കുടുംബപ്രണയകഥ. കൊല്‍ക്കത്തയിലുള്ള ഉമയെന്ന പെണ്‍കുട്ടിയുടെ ജീവിതമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. പിതാവുമായി ബന്ധപ്പെട്ട് ഉമയെടുക്കുന്ന ഒരു തീരുമാനം അവളുടെ ജീവിതത്തെ മാറ്റിമറിക്കുമ്പോള്‍  ആ തീരുമാനത്തില്‍ ഒരു നിമിത്തമായെത്തുന്നതും പിന്നീട് കൈത്താങ്ങായിമാറുന്ന റെജിയെന്ന ഡോക്ടറും  ഉമയുടെ ജീവിതത്തിന്റെ ഭാഗമാകുന്നു. പിന്നെ മെല്ലെമെല്ലെ  ഈ സിനിമ ഇരുവരുടെയും കഥയായി മാറുന്നു.

ആദ്യഭാഗത്തെ അല്‍പം ലാഗ് ഒഴിച്ചുനിര്‍ത്തിയാല്‍ പ്രേക്ഷകര്‍ക്ക് ആസ്വദിക്കാനാകുന്ന ചിത്രമാണിത്. നായികയായി പുതുമുഖം തനൂജ കാര്‍ത്തിക്കും റെജിയെന്ന നായകകഥാപാത്രമായി അമിത് ചാക്കലയ്ക്കലും തരക്കേടില്ലാത്ത പ്രകടനം കാഴ്ചവയ്ക്കുന്നു.

melle-newest

ഉമയുടെ പിതാവായി ജോയ് മാത്യുവും റെജിയുടെ ബന്ധുവായി ജോജു ജോര്‍ജും തങ്ങളുടെ വേഷങ്ങള്‍ മികച്ചതാക്കി.ചിത്രത്തിലെ കാസ്റ്റിങ് പ്രത്യേകപ്രശംസ അര്‍ഹിക്കുന്നു. മികച്ച സിനിമാട്ടോഗ്രാഫിയും പാട്ടുകളും ചിത്രത്തിന്‍റെ ഹൈലൈറ്റുകളാണ്. ഡോ.ഡോണള്‍ഡ് മാത്യുവും വിജയ് ജേക്കബുമാണ് പാട്ടുകള്‍ കമ്പോസ് ചെയ്തിരിക്കുന്നത്. സന്തോഷ് അനിമയാണ് ക്യാമറാമാന്‍. ജോണി സി.ഡേവിഡും ബിനു ഉലഹന്നാനും നിര്‍മിച്ച ചിത്രം ഒരുപറ്റം കലാകാരന്മാരുടെ ആദ്യസിനിമയാണ്. ആദ്യചിത്രത്തിലൂടെത്തന്നെ പ്രേക്ഷകമനസ് തൊടാനായെന്നതാണ്  ഇവരുടെ വിജയവും.