E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:59 AM IST

Facebook
Twitter
Google Plus
Youtube

ആരോരുമില്ലാത്തവർക്കൊപ്പം: ഉണ്ണി മുകുന്ദന് കയ്യടിച്ച് സോഷ്യല്‍ മീഡിയ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

unni-mukundan-fb-post
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ലുക്കു കൊണ്ടു മാത്രമല്ല പ്രവൃത്തികൊണ്ടും ശ്രദ്ധിക്കപ്പെടുകയാണ് ഉണ്ണി മുകുന്ദൻ. തന്റെ പിറന്നാൾ ദിനത്തിൽ ഒരു പുനരധിവാസ കേന്ദ്രത്തിൽ ഉണ്ണി  സന്ദർശനം നടത്തിയിരുന്നു. ഇതിനെ കുറിച്ചെഴുതിയ കുറിപ്പാണ് ഇന്ന് സോഷ്യൽ മീഡിയയിൽ ഏറ്റവുമധികം ഷെയർ ചെയ്യപ്പെട്ട നല്ല വർത്തമാനങ്ങളിലൊന്ന്. 

ഉണ്ണി മുകുന്ദന്റെ കുറിപ്പ് വായിക്കാം

എല്ലാവർക്കും എന്റെ നമസ്കാരം.

ഇന്നലെ എന്റെ ജന്മദിനം ആയിരുന്നു... എനിക്ക് വേണ്ടി പ്രാർത്ഥിച്ചവർക്കും ആശംസകൾ അറിയിച്ച എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.

എന്റെ ഈ ജന്മദിനം ഞാൻ ചിലവഴിച്ചത് എന്റെ മാതാപിതാക്കൾക്കൊപ്പം ഒറ്റപ്പാലത്തെ എന്റെ വീട്ടിൽ ആയിരുന്നു. എന്റെ വിടിന് സമീപമുളള പോളിഗാർഡനിലെ അന്തേവാസികൾക്കൊപ്പം ഞാൻ കുറച്ചു സമയം ചിലവഴിച്ചു... ഇവർക്കൊപ്പം ചിലവഴിച്ച ആ നിമിഷങ്ങൾ ഒരിക്കലും മറക്കാൻ കഴിയില്ല. ബുദ്ധി മാന്ദ്യം സംഭവിച്ച മുതിർന്ന ആൺകുട്ടികളുടെ പുനരധിവസകേന്ദ്രം ആണിത്. ലെക്കിടിയിൽ 1981ൽ ആണ് രൂപീ കൃതമായത്. ഇതിന്റെ സ്ഥാപകൻ ഫാ.പോൾ പൂവ്വത്തിങ്കൽ ആണ്. അദ്ദേഹം 2005-ൽ അന്തരിച്ചു.

18 നും 80 നും ഇടയിൽ പ്രായമുള്ള 109 അംഗങ്ങൾ നിലവിൽ പോളിഗാർഡനിലുണ്ട്. 90% പേരും മാതാപിതാക്കൾ മരണപ്പെട്ടവരും ജുവൈനൽ ഹോം എന്നീ സ്ഥലങ്ങളിൽ സംരക്ഷിക്കുവാൻ ആരുമില്ലാതെയായി ഇവിടെ എത്തപ്പെട്ടവരാണ്. 109 പേരിൽ ഭൂരിഭാഗവും പലവിധ രോഗങ്ങളാലും മറ്റും ക്ലേശ്ശിക്കുന്നവരാണ്. ഇവർക്കെല്ലാം കൃത്യ സമയങ്ങളിൽ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുവാനും ഇവരെ സംരക്ഷിക്കുവാനും ഇപ്പോഴത്തെ ഡയറക്ടർ ശ്രീ.സിജു വിതയത്തിലും 10 - ഓളം വരുന്ന സന്നദ്ധ പ്രവർത്തകരും അടങ്ങിയ ടീം സദാ ജാഗരൂകരാണ്പോളിഗാർഡന്റെ പ്രധാന വരുമാന മാർഗ്ഗം കനിവു വറ്റാത്ത സുമനസ്സുകൾ നൽകുന്ന സംഭാവനകളാണ്. നിത്യവൃത്തിക്ക് ഒരു പാടു കഷ്ടപ്പെടുന്നുണ്ടെങ്കിലും ഇവിടുത്തെ സഹോദരങ്ങളെ സന്തോഷത്തോടെ പരിപാലിക്കുവാൻ ഇവിടുത്തെ പ്രവർത്തകർ എപ്പോഴും സന്നദ്ധരാണ്.

എനിക്ക് വേണ്ടി പ്രാർത്ഥിച്ചവർ ഇവർക്കുവേണ്ടിയും പ്രാർത്ഥിക്കണം. ജാതി മത ഭേതമന്ന്യേ നിങ്ങളാൽ കഴിയുന്ന സഹായം അത് ചെറുതായാലും വലുതായാലും ഇവർക്ക് എത്തിച്ചു കൊടുക്കാൻ അഭ്യർത്ഥിക്കുന്നു.

എന്ന് സ്നേഹപൂർവ്വം,

ഉണ്ണി മുകുന്ദൻ

Phone No: Siju vithayathil - 9447030 349

944610349

Alc Details

Directorate of Social Action, Poly Garden

Alc No: 073810 1053384

Canara Bank ottapalam

IFSC Code: CNRB 0000 738