നായകനില്‍നിന്ന് ഗായകനായി നടന് ഉണ്ണിമുകുന്ദന്. അച്ചായന്‍സ് എന്ന ചിത്രത്തിന് വേണ്ടി ഉണ്ണിമുകുന്ദന് പാടിയ ഗാനം ഇതിനകം ഹിറ്റായി കഴിഞ്ഞു. ഒറ്റദിവസം കൊണ്ട് ഒന്നരലക്ഷം പേരാണ് ഗാനം യുട്യൂബില്‍ കണ്ടത്.
സംഗീതസംവിധായകന് രതീഷ് വേഗയുടെ സംഗീതത്തിലാണ് ഉണ്ണിമുകുന്ദന് തന്റെ ആദ്യ സിനിമാഗാനം പാടിയത്. രതീഷ് വേഗയും ഉണ്ണിമുകുന്ദനും ചേര്‍ന്നാണ് വരികള്‍ എഴുതിയതും. പാടിയ പാട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ ആസ്വാദകര്‍ ഏറ്റെടുത്തു.
പാട്ട് കേട്ട് നടന് മമ്മൂട്ടി ഉള്‍പ്പടെയുള്ളര്‍ അഭിനന്ദനവുമായെത്തി. ജയറാം, പ്രകാശ് രാജ് , അമലപോള്‍ തുടങ്ങിയവര്‍ക്കൊപ്പമാണ് അച്ചായന്‍സ് എന്ന ചിത്രത്തില്‍ തന്റെ ആദ്യഗാനവുമായി ഉണ്ണിമുകുന്ദന് എത്തുന്നത്.