മകന്റെ ചിത്രം ആരാധകരുമായി പങ്കുവച്ച് നടനും ഗായകനുമായ വിനീത് ശ്രീനിവാസൻ. തന്റെ മടിയിൽ കിടന്നുറങ്ങുന്ന കുഞ്ഞിന്റെ ചിത്രമാണ് വിനീത് പങ്കുവച്ചത്. വിഹാൻ ദിവ്യ വിനീത് എന്നാണ് കുട്ടിയുടെ പേര്. ചിത്രത്തോടൊപ്പം മനോഹരമായ കുറിപ്പും ഉണ്ട്. രാവിലെ ഏഴ്മണിയായി. എയർപോർട്ടിലെത്താൻ ഇപ്പോൾ തന്നെ വൈകി. പക്ഷെ കുഞ്ഞിങ്ങനെ നെഞ്ചിൽ ചേർന്നുറങ്ങുമ്പോൾ ഒരിഞ്ച് അനങ്ങാൻ സാധിക്കുന്നില്ലെന്നായിരുന്ന് വിനീത് കുറിച്ചു.
ജൂണിലാണ് വിനീത് ദിവ്യ ദമ്പതികൾക്ക് കുഞ്ഞ് പിറന്നത്. 2012ലാണ് സഹപാഠിയായ ദിവ്യയെ വിനീത് വിവാഹം കഴിച്ചത്. കുഞ്ഞിന്റെ പേരിനൊപ്പം ദിവ്യയുടെ പേരും ചേർത്തിട്ടുണ്ട്. വെളിപാടിന്റെ പുസ്തകത്തിൽ വിനീത് പാടിയ ജിമുക്കി കമ്മൽ എന്ന ഗാനവും ഇപ്പോൾ ഹിറ്റാണ്.