വിനീത് ശ്രീനിവാസനും രജിഷ വിജയനും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ഒരു സിനിമാക്കാരന് തിയറ്ററുകളില്‍ ഹിറ്റായി മുന്നേറുകയാണ്. ലിയോ തദ്ദേവൂസാണ് സംവിധാനം. അസിസ്റ്റന്റ് ഡറക്ടറുടെ വേഷത്തിലാണ് വിനീത് ശ്രീനിവാസന് എത്തുന്നത്. സിനിമാക്കാരന്റെ കഥയാണെങ്കിലും സിനിമയ്്്ക്കുള്ളിലെ സിനിമയല്ല ചിത്രം. നായിക രജിഷ വിജയനാണ് ഇന്ന് നമ്മുടെ അതിഥി.
സിനിമ പൂര്ണമായിവിട്ട് തനിക്കൊരു ജീവിതമില്ലെന്ന് നടി രജീഷ വിജയന്. വിനിത് ശ്രീനിവാസനാണ് ഒരു സിനിമാക്കാരനിലെ നായകന്. രജീഷ വിജയനും വിനീത് ശ്രീനിവാസനും മനോരമ ന്യൂസുമായി സംസാരിച്ചു.
എബി എന്ന ചിത്രത്തിനുശേഷം വിനീത്ശ്രീനിവാസന് വീണ്ടുംനായകനായി ഈ വര്‍ഷമെത്തുന്ന രണ്ടാമത്തെ ചിത്രം. ഒരു സിനിമാക്കാരന്. ലിയോ തദ്ദേവൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സിനിമയുണ്ട് അതിലേറെ ജീവിതവുമുണ്ടെന്ന് പറയുന്നു വിനീത് ശ്രീനിവാസന്.
അനുരാഗ കരിക്കിന്‍വെള്ളത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ രജീഷ ജോര്‍ജേട്ടന്‍സ് പൂരം എന്ന ദിലീപ് ചിത്രത്തിനുശേഷമാണ് ഒരു സിനിമാക്കാരനില്‍ എത്തുന്നത്. സിനിമ എന്ന തന്റെ വഴി ശരിയാണെന്ന് തെളിയിക്കുന്നതായിരുന്നു സംസ്ഥാന അവാര്‍ഡ് നേട്ടം. അതുകൊണ്ടുതന്നെ സിനിമവിട്ടൊരു ജീവിതവുമില്ല.
സിനിമയ്ക്കുള്ളിലെ സിനിമയുെട കഥ പറഞ്ഞ സിനിമകള്‍ പലതുണ്ട്. പക്ഷെ ഒരു സിനിമാക്കാരന് എന്ന ചിത്രം വ്യത്യസ്തനാകുന്നത് മറ്റുപലതും കൊണ്ടാണ്.