E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:58 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

രാജകുമാരി ഒരുങ്ങുകയാണ്; കിങ് ഖാന്റെ പുത്രി സുഹാന ഖാൻ ബോളിവുഡിലേക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

suhana-khan
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

എപ്പോൾ എന്നു മാത്രമേ ഇനി അറിയേണ്ടതുള്ളൂ. അണിയറയിൽ ഒരുക്കങ്ങളെല്ലാം മുറയ്ക്കു നടക്കുന്നുണ്ട്. ബിഗ് സ്ക്രീനിൽ, കിങ് ഖാന്റെ പുത്രി രാജകുമാരിയെപ്പോലെ അവതരിക്കുന്ന ദിവസത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. പറഞ്ഞു വരുന്നത്, ഷാരൂഖ് ഖാന്റെ പുത്രി സുഹാന ഖാന്റെ കാര്യം തന്നെ. അടുത്തിടെ വൈറലായ ഒരു വിഡിയോയിൽ സുഹാനയുടെ അഭിനയം കണ്ട ശബാന ആസ്മി സൂപ്പർ താരപുത്രിയുടെ അഭിനയ മികവിനെ പുകഴ്ത്തിയത് വാനോളം. അതിലെന്തെങ്കിലുമില്ലേ എന്നു ചോദിച്ചാൽ ഇല്ല എന്നുത്തരം പറയാൻ പറ്റില്ല. കാരണം, ചേട്ടൻ ആര്യൻ ഉപരിപഠനത്തിനായി യുഎസിലേക്കു പറന്നിട്ടും സുഹാന നാട്ടിൽതന്നെ തുടരുന്നത് പിന്നെയെന്തിനാവുമെന്നാണ് ആരാധകരുടെ ചോദ്യം. 

ഇതുകൊണ്ടൊക്കെത്തന്നെയാകും, പുറത്തേക്കൊന്നിറങ്ങിയാൽ ഔചിത്യം നോക്കാതെ പാപ്പറാത്‌സി ഫൊട്ടോഗ്രഫർമാർ താരപുത്രിയുടെ പിന്നാലെ കൂടും. മുഖംവീർപ്പിച്ചും മാറിനടന്നും അസ്വസ്ഥത പ്രകടിപ്പിക്കാൻ സുഹാന എപ്പോഴും ശ്രമിക്കും; ഇതുവരെ പ്രയോജനമൊന്നും ഉണ്ടായിട്ടില്ലെന്നുമാത്രം. അടുത്തിടയുമുണ്ടായി അങ്ങനൊരു സംഭവം. സൽമാൻ തന്റെ പുതിയ ചിത്രം ‘ട്യൂബ്‌ലൈറ്റ്’ റിലീസിനു തലേന്ന് സൽമാൻ ഖാൻ അടുത്ത സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമായി ഒരുക്കിയ പ്രീമിയർ പ്രദർശനം കാണാൻ ഷാരൂഖ് ഉൾപ്പെടെ ഏറെപ്പേരുണ്ടായിരുന്നു. 

മാധ്യമപ്രവർത്തകരുടെ കണ്ണുടക്കിയതു പക്ഷേ, സുഹാനയിലാണെന്നുമാത്രം. കറുത്ത കാഷ്വൽ ടോപ്പും നീല ജീൻസും ധരിച്ചെത്തിയ സുഹാന കാറിൽനിന്നിറങ്ങിയപാടേ ഫൊട്ടോഗ്രഫർമാർ ചുറ്റുംകൂടി. നടന്നും നിന്നും തിരിച്ചുനടന്നുമൊക്കെ സുഹാന ഇഷ്ടക്കേടു വ്യക്തമാക്കിയിട്ടും പതിവുപോലെ, ഒരു പ്രയോജനവുമുണ്ടായില്ല!അപൂർവമായി മാത്രമേ സുഹാന പാർട്ടികളിൽ പ്രത്യക്ഷപ്പെടാറുണ്ടായിരുന്നുള്ളൂ. അതിനു മുൻപ് ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ കളി കാണാൻ അച്ഛന്റെ കൈപിടിച്ച് എത്തിയിരുന്ന സുഹാന കഴിഞ്ഞ മേയിൽ മധുരപ്പതിനേഴിലെത്തിയതിനു പിന്നാലെ, ഗംഭീര മേക്കോവറിലാണു പ്രത്യക്ഷപ്പെട്ടത്. ബാന്ദ്രയിൽ അമ്മ ഗൗരി ഖാൻ തുടങ്ങിയ റസ്റ്ററന്റ് ഉദ്ഘാടനത്തിന് എത്തിയ സുഹാനയെ കണ്ടവരൊക്കെ അദ്ഭുതപ്പെട്ടതാണ്. പിന്നാലെയായിരുന്നു സൽമാന്റെ പാർട്ടി. പോരേ?