സ്നേഹത്തേക്കാള്‍ വലുതായി ഒന്നുമില്ലെന്ന വിശ്വാസമാണ് വിജയരഹസ്യമെന്ന് മക്കള്‍ സെല്വന് വിജയ് സേതുപതി. ഭാഗ്യത്തില്‍ വിശ്വസിക്കുന്നില്ല, മലയാളത്തില്‍ അവസരം കാത്തിരിക്കുകയാണെന്നും വിജയ് സേതുപതി മനോരമ ന്യൂസിനോട് പറഞ്ഞു.
വിക്രം വേത എന്ന പുതിയ ചിത്രം വിജയ് സേതുപതിക്ക് തമിഴ് സിനിമ ലോകത്ത് പുതിയ ഇടം നല്‍കുകയാണ്. സഹസംവിധായകര്‍ക്ക് ഫോട്ടോ നല്കി അവസരത്തിനായി കാത്തിരുന്ന പയ്യന് ഇന്ന് തമിഴില്‍ തിരക്കൊഴിഞ്ഞ നേരമില്ല. ചെയ്ത സിനിമകളെല്ലാം ഒന്നിനൊന്ന് മികച്ചത്. പ്രതീക്ഷിക്കാതെ കിട്ടുന്ന സ്നേഹമാണ് ഉയര്‍ച്ചകള്‍ക്കുള്ള ഉൗര്ജ്ജമെന്ന് വിജയ് സേതുപതി.
കുറുക്കുവഴികളില്ല, കടുംപിടുത്തമില്ല, കഥ പറയുമ്പോള്‍ത്തന്നെ സംവിധായകന്റെ ഉള്ളറിയാന്‍ പറ്റും, കഥാപാത്രങ്ങള്‍ക്കായി മുന്നൊരുക്കങ്ങളില്ല, സെറ്റിലെത്തി സംവിധായകന് പറയുന്നത് മനസില്‍ പതിച്ച് അഭിനയിക്കും. മക്കള്‍ സെല്‍വന്റെ ചില വിജയ രഹസ്യങ്ങള്‍ ഇങ്ങനെ. മലയാളത്തോടുള്ള അടങ്ങാത്ത സ്നേഹം മനസുനിറയെയുണ്ട്. ഉയരങ്ങള്‍ താണ്ടുമ്പോഴും കാത്തുസൂക്ഷിക്കുന്ന ലാളിത്യം നിറഞ്ഞ വ്യക്തിത്വമാണ് വിജയ്സേതുപതിയെ വ്യത്യസ്ഥനാക്കുന്നത്.