നീണ്ട ഇടവേളയ്ക്ക് ശേഷം എസ്.പി.ബാലസുബ്രഹ്മണ്യം മലയാളസിനിമയ്ക്കായി പാടുന്നു. എം.എ.നിഷാദ് സംവിധാനം ചെയ്യുന്ന കിണര്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് എസ്.പി.ബിയുടെ പാട്ട്. ദളപതിക്ക് ശേഷം യേശുദാസും എസ്.പി.ബാലസുബ്രഹ്മണ്യവും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും പാട്ടിനുണ്ട്.
ആസ്വാദകരിലേക്ക് വലിയൊരു ആവേശമായി പടര്‍ന്നു കയറിയ ഗാനം. ഇളയരാജയുടെ സംഗീതം. പിന്നണിയില്‍ എസ്.പി.ബിയും യേശുദാസും, ഈ ഹിറ്റ്കൂട്ട്കെട്ട് വീണ്ടും ഒന്നിക്കുന്നു മലയാളചിത്രം കിണറിനായി
എം.ജയചന്ദ്രനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. പളനി ഭാരതിയും ഹരിനാരയണനും ചേര്‍ന്ന് പാട്ടെഴുതിയിരിക്കുന്നു. മലയാളത്തിന് പുറമെ തമിഴില്‍ കേണി എന്നപേരിലും സിനിമ പുറത്തിറങ്ങും. പ്രണയം എന്ന ചിത്രത്തിന് ശേഷം ഫ്രാഗ്രനെന്റ് നേച്ചര്‍ ഫിലിം ക്രിയേഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രംകൂടിയാണിത്.