സണ്ണി ലിയോണും ഭർത്താവ് ഡാനിയൽ വെബ്ബറും പെൺകുട്ടിയെ ദത്തെടുത്തു. നിഷ കൗർ വെബ്ബർ എന്നാണ് കുഞ്ഞിന് പേരിട്ടത്.
മഹാരാഷ്ടയിലെ ലാത്തുറിൽ നിന്നാണ് ഇവര്‍ കൂട്ടിയെ ദത്തെടുത്തിരിക്കുന്നത്. 21 മാസമാണ് നിഷയുടെ പ്രായം. രണ്ട് വര്‍ഷം മുമ്പ് ഒരു അനാഥാലയത്തിൽ സന്ദര്‍ശനം നടത്തിയപ്പോഴാണ് ഇവര്‍ കുഞ്ഞിനെ ദത്തെടുക്കാൻ അപേക്ഷ നൽകിയത്.
സണ്ണിയുടെ തീരുമാനത്തെ അഭിനന്ദിച്ച് നിരവധി ആളുകൾ രംഗത്തെത്തി. ഷെര്‍ലിൻ ചോപ്രയാണ് വാര്‍ത്ത ആദ്യം പുറത്ത് വിട്ടത്.