സിനിമ ഒരു വ്യക്തിയുടേതുമാത്രമല്ലെന്നും നടന് ദിലീപുമായി ബന്ധപ്പെട്ട വിവാദങ്ങളുും ആരോപണങ്ങളും പുതിയ ചിത്രമായ രാമലീലയെ ഒരുതരത്തിലും ബാധിക്കില്ലെന്നും നിര്‍മാതാവ് ടോമിച്ചന് മുളകുപാടം. പുലിമുരുകനുശേഷം ടോമിച്ചന് മുളകുപാടം നിര്‍മിക്കുന്ന രാമലീല പതിനാലുകോടി ചെലവിലാണ് ഒരുങ്ങുന്നത്. നടന് ദിലീപിന്റെ കരിയറില്‍ ഏറെ നിര്‍ണായകമായ ചിത്രം 21ന് തിയറ്ററുകളിലെത്തും.
നടന് ദിലീപിനെതിരായ ആരോപണങ്ങളും വിവാദങ്ങളും രാമലീല എന്ന ചിത്രത്തിന്റെ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിച്ചുവെന്ന പ്രചാരണം ഖണ്ഡിക്കുകയാണ് നിര്‍മാതാവ് ടോമിച്ചന് മുളകുപാടം.
ദിലീപ് ഒരാള്‍ മാത്രമല്ല. നൂറിലധികം ആളുകളുടെ പ്രയത്നമാണ് ഈ സിനിമ. നടന്മാരുടെ വ്യക്തിപരമായ പ്രശ്നങ്ങള്‍ നോക്കിയല്ല മലയാളികള്‍ സിനിമ കാണുന്നതും. പുതിയ സാഹചര്യങ്ങളില്‍ ദിലീപിന്റെ കരിയറില്‍ ഏറെ നിര്‍ണായകമാണ് രാമലീല. പുതുമുഖമായ അരുണ്‍ ഗോപിയാണ് ചിത്രം സംവിധാനംചെയ്യുന്നത്