പുതുമുഖതാരനിര അണിനിരക്കുന്ന ഹിമാലയത്തിലെ കശ്മലന്റെ ട്രെയിലര്‍ എത്തി. ആദ്യഅവസാനം നര്‍മ്മത്തിന് പ്രധാന്യം നല്‍കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. അഭിരാം സുരേഷ് ഉണ്ണിത്താനാണ് സംവിധാനം.
ഒരുകൂട്ടം മണ്ടന്മാരുടെ കഥ എന്ന ടാഗ്ലൈനിലാണ് ഹിമാലയത്തിലെ കശ്മലന് റിലീസിന് തയാറെടുക്കുന്നത്. അപകടത്തില്‍പെട്ടു പോകുന്ന സുഹൃത്തിനെതേടി മൂന്ന് ചെറുപ്പക്കാര്‍ നടത്തുന്ന യാത്രയാണ് സിനിമയില്‍.
52 പുതുമുഖങ്ങളാണ് സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് എത്തുന്നത്. ജിന്‍സ് ഭാസ്ക്കര്‍, അനൂപ് രമേഷ്, ബാലഗോവിന്ദ്, ചന്തു ജി നായര്‍ തുടങ്ങിയവരാണ് പ്രധാനവേഷങ്ങളില്‍ എത്തുന്നത്.
അരവിന്ദ് ചന്ദ്രശേഖറാണ് സംഗീതം. ജെമിന് ജോം അയ്യേനത്താണ് ഛായാഗ്രഹണം. ഈ മാസം പകുതിയോടെ ഹിമാലയത്തിലെ കശ്മലന് തിയറ്ററുകളില്‍ എത്തും.