ലഹരി വിരുദ്ധ സന്ദേശവുമായി ആലപ്പുഴ സ്വദേശികളൊരുക്കുന്ന ഹ്രസ്വചിത്രം. താങ്ക് ഗോഡ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെ സാഹചര്യങ്ങളാല്‍ ലഹരിക്ക് അടിമപ്പെട്ട് പോകുന്ന ഒരു വിദ്യാര്‍ഥിയുടെയും അതില്‍ നിന്നുളള അവന്റെ രക്ഷപെടലിന്റെയും കഥയാണ് പറയുന്നത്
പഠനത്തില്‍ ഏറെ മിടുക്കനായ മാനുവല്‍ എന്ന കുട്ടിയിലൂടെയാണ് ചിത്രത്തിന്റെ കഥ ആരംഭിക്കുന്നത്. സഹപാഠിയിലൂടെയാണ് മാനുവല്‍ ലഹരിയുടെ ഇരയാവുന്നത്. ഇതിനുശേഷം മാനുവലിന്റെ ജീവിതത്തില്‍ വരുന്ന മാറ്റങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.
ലഹരി വസ്തുക്കള്‍ക്കായി എന്തും ചെയ്യാന്‍ മടിക്കാത്ത ഇന്നിന്റെ യുവത്വത്തെയാണ് ചിത്രം കാട്ടിത്തരുന്നത്. ഒടുവില്‍ തിരിച്ചറുവുകളിലൂടെ സ്വയം നന്നാവുകയും സുഹൃത്തിനെ നന്നാക്കുകയും ചെയ്യുന്ന മാനുവലിനെ ചിത്രത്തില്‍ കാണാനാകും.
കലൂര്‍ സെന്റ് അഗസ്റ്റിന് സ്കബളിലെ അധ്യാപകനും ലഹരിവിരുദ്ധ ക്ലബായ കുട്ടിപ്പട്ടാളത്തിന്റെ കണ്‍വീനറുമായി എഴുപുന്ന സ്വദേശി റാല്ഫിയാണ് ചിത്രം നിര്‍മിക്കുന്നത്. ചേര്‍ത്തല സ്വദേശി ഹാരിസ് ചിത്രം കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നു. നല്ല കൂട്ടുകെട്ടുകളിലൂടെ ലഹരിയില്‍ നിന്ന് രക്ഷപെടാം എന്ന സന്ദേശവുമായാണ് ചിത്രം അവസാനിക്കുന്നത്.