E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:57 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

ഇതൊക്കെ സിംപിൾ അല്ലേ; വൈറലായി മോഹൻലാലിന്റെ യോഗാഭ്യാസം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

mohanlal-yoga
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സംവിധായകൻ മേജർ രവി പല അഭിമുഖങ്ങളിലും അഭിപ്രായപ്പെട്ടിട്ടുണ്ട് മോഹൻലാലിനോളം മെയ്‌വഴക്കമുള്ള യുവതാരങ്ങൾ പോലും മലയാളത്തിൽ ഇല്ല എന്ന്. മേജർരവിയുടെ അഭിപ്രായം ശരിവെക്കുന്നതാണ് യോഗാദിനത്തിൽ മോഹൻലാൽ പോസ്റ്റ് ചെയ്ത ചിത്രം. . തലകീഴായി യോഗ ചെയ്യുന്ന താരത്തിന്റെ ചിത്രത്തിനുതാഴെ ആരാധകരുടെ അഭിനന്ദനപ്രവാഹമാണ്. "22 വയസായ എനിക്ക് പോലും ഇതുപോലെ ചെയ്യാൻ പറ്റുന്നില്ലല്ലോ, ഈ പ്രായത്തിലും ഇതൊക്കെ ചെയ്യാൻ കഴിയുന്ന ലാലേട്ടാ നിങ്ങളാണ് സൂപ്പർസ്റ്റാർ" എന്നുമാണ്‌ ഒരു ആരാധകന്റെ കമന്റ്.

പുലിമുരുകനിലെ ആക്ഷൻരംഗങ്ങൾ കണ്ടിട്ട് ചിലരെങ്കിലും ചോദിച്ചിരുന്നു ഇതൊക്കെ വിഎഫ്എക്സ് അല്ലേ? അമ്പത്തിയാറ് വയസിലും ഇങ്ങനെയൊക്കെ സാധിക്കുമോയെന്ന് സംശയം തോന്നുന്നത് സ്വാഭാവികമാണ്. എന്നാൽ പ്രായം വെറും അക്കംമാത്രമാണ് മനസാണ് പ്രധാനമെന്ന് താരം ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു. ഇതിനുമുമ്പും മോഹൻലാൽ വ്യായാമം ചെയ്യുന്ന ഫോട്ടോയും വീഡിയോയുമൊക്കെ വൈറലായിട്ടുണ്ടെങ്കിലും അതുക്കുംമേലെയാണ് യോഗാദിനത്തിലെ അഭ്യാസം. 

സിനിമയ്‌ക്ക് വേണ്ടി എന്തു പരീക്ഷണങ്ങൾ നടത്താനും ഒരുക്കമാണ് മോഹൻലാൽ. അടുത്തതായി ഷൂട്ടിങ് തുടങ്ങാനിരിക്കുന്ന 1000 കോടി ബജറ്റിൽ നിർമ്മിക്കുന്ന ചിത്രം മഹാഭാരതത്തിനു വേണ്ടി അദ്ദേഹം തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു. ഭീമനാകാൻ മോഹൻലാലിനോളം യോഗ്യൻ മറ്റാരുമില്ലെന്ന് ഈ ഒരൊറ്റ ചിത്രം തെളിയിക്കുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :