രാജ്യാന്തരതലത്തിലുള്ള സിനിമാ വിപണനസാധ്യതകള്ക്കപ്പുറം രാജ്യത്തെ സിനിമാരംഗത്ത് വിപ്ളവം ലക്ഷ്യമിട്ട് ഇന്‍ഡിവുഡ്. വ്യവസായിയും ഇന്‍ഡിവുഡ് സ്ഥാപക ഡയറക്ടറുമായ സോഹന്‍ റോയിയുടെ നേതൃത്വത്തിലാണ് സാങ്കേതിക തികവോടെയുള്ള പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായുള്ള രണ്ടാമത് ഫിലിം കാര്‍ണിവല്‍ ഡിസംബറില്‍ ഹൈദരാബാദില്‍ നടക്കും.
രണ്ടായിരം ശതകോടീശ്വരന്മാരെയും കമ്പനികളെയും ഉള്‍പ്പെടുത്തിയാണ് ഇന്‍ഡിവുഡ് കണ്‍സോര്‍ഷ്യം രൂപീകരിച്ചിട്ടുള്ളത്. പുതിയ സിനിമകള്‍ക്കും സങ്കേതങ്ങള്‍ക്കും മുതല്‍മുടക്കാന്‍ പര്യാപ്തമായ സാഹചര്യം ഒരുക്കുക എന്നതാണ് ഇന്‍ഡിവുഡിന്റെ ലക്ഷ്യം. സിനിമ ആസ്വാദനം ഉള്‍പ്പെടെ മികവുറ്റതാക്കി മാറ്റുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി പതിനായിരം പുതിയ 4 K പ്രൊജക്ഷന് മള്‍ട്ടിപ്ളെക്സ് സ്ക്രീനുകള്‍ , ഒരു ലക്ഷം 2 K ഹോം തിയറ്റര്‍ പ്രൊജക്ടറുകള്‍ , സിനിമ സ്റ്റുഡിയോകള്‍ , ആനിമേഷന്‍ വി.എഫ്.എക്സ് സ്റ്റുഡിയോകള്‍ തുടങ്ങിയവയാണ് ഇന്‍ഡിവുഡ് ലക്ഷ്യമിടുന്നത്.
മഹാഭാരതം എന്ന രണ്ടാമൂഴത്തിനെ അടിസ്ഥാനമാക്കിയുള്ള മലയാളസിനിമക്ക് ആയിരം കോടി മുടക്കുന്ന ബി.ആര്.ഷെട്ടി ഉള്‍പ്പടെയുള്ള സംരംഭകര്‍ സോഹന്‍ റോയിയുടെ നേതൃത്വത്തിലുള്ള ഇന്‍ഡിവുഡുമായി സഹകരിക്കുന്നവരാണ്. ഡിസംബറില്‍ നടക്കുന്ന ഫിലിം കാര്‍ണിവലിന് കൂടുതല്‍ സംരംഭകരെ മലയാളസിനിമയിലേക്ക് എത്തിക്കാന്‍ കഴിയുെമന്ന പ്രതീക്ഷയിലാണ് ഇന്‍ഡിവുഡ്. ഇതിനിടെ െഎ.വി.ശശിയുമായി ചേര്‍ന്ന് 150കോടിയിലധികം രൂപചെലവ് വരുന്ന ബേര്‍ണിങ് വെല്‍സ് എന്ന പുതിയ സിനിമ ഒരുക്കുകയാണ് സോഹന്‍ റോയ്.