അമേരിക്കൻ മലയാളികള്‍ക്ക് ഇനി മുതൽ ഒരു മാസക്കാലത്തേക്കു ചിരിയുടെ കാലം. മലയാളത്തിന്റെ ചിരിനാദം ദിലീപിന്റെ ഷോ അമേരിക്കന്‍ മലയാളിയരങ്ങില്‍ മുഴങ്ങുന്നു. ദിലീപ് ഷോയുടെ താരങ്ങൾ എല്ലാം യുഎസിൽ എത്തിക്കഴിഞ്ഞതായി യുജിഎം എന്റർട്രൈനെർസ് അറിയിച്ചു.
സ്റ്റേജ് ഷോകളുടെ ചരിത്രത്തിൽ തന്നെ കാണികളെ വിസ്മയിപ്പിക്കുന്ന രണ്ടു പേരാണ് ദിലീപും നാദിർഷയും, ഈ രസികന്മാരുടെ ചിരിപ്പൂരത്തിനായി അമേരിക്കൻ മലയാളികൾ കാത്തിരിക്കുകയാണ്.
ജീവിതം മറക്കുന്ന അമേരിക്കന്മലയാളികള്ക്ക് എല്ലാം മറന്നൊന്നു ചിരിക്കാന്‍ ഇതാ ദിലീപും കൂട്ടുകാരും അമേരിക്കന്‍ മണ്ണില്‍.... ഇത്തവണ മറ്റൊരു പ്രത്യേകതകൂടിയുണ്ട്, നിരവധി സിനിമകളിൽ തന്റെ നായികയായ കാവ്യ മാധവന് കാവ്യാ ദിലീപായി ചിലങ്കകള്‍കെട്ടി അരങ്ങില്‍ എത്തുന്നു. ദിലീപിന്റെ ചിരിയുടെ ചിലങ്കയ്ക്ക് കാവ്യനൃത്തത്തിന്റെ നൂപുരമണികളുടെ ആരവം അകമ്പടിയേകും.
കലാഭവന്റെ വേദിയില്‍ മൈക്കിനുമുന്നില്‍ നിന്നു അനുകരണകലയ്ക്കു പുതിയ നിറവുംഭാവും നൽകിയ ഗോപാലകൃഷ്ണന്... മലയാളത്തിന്റെ സൂപ്പര്‍സ്റ്റാറായി ഉന്നതങ്ങളില്ൽ വിലസുമ്പോഴും തന്റെ കലാസപര്യയുടെ തട്ടകമായ മിമിക്രിയുടെ വേദിയിലേക്കു വീണ്ടുമൊരു സാധാരണക്കാരനായി എത്തുന്നു.
ജനസാമാന്യത്തിന്റെ നടുവില്‍ ചിരിയുടെ അമിട്ടിനു തിരികൊളുത്താന്‍... പാഴാക്കരുത് ഈ രസഗുളം..ദിലീപുണ്ട് അമേരിക്കയില്‍, മലയാളികളെ ചിരിപ്പിക്കാന്‍...ചിരിക്കാന്‍ പഠിപ്പിക്കാന്‍...ഇതിനെല്ലാം നേതൃത്വം നൽകി നമുക്ക് പ്രിയപ്പെട്ട നാദിർഷയും.